വിമാനത്തിന്‍റെ ചക്രത്തിൽ ശരീരം വരിഞ്ഞുകെട്ടി കാബൂളില്‍ നിന്ന്​ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട്​ പേര്‍ വീണ്​ മരിച്ചു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് പലായനം ചെയ്യുന്നവർ നിരവധിയാണ്. ഇതിനിടെയാണ് വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ടെഹ്റാൻ ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വിമാനത്തിന്റെ ചക്രത്തോട് ചേർത്ത് ശരീരം കയർ കൊണ്ട് കെട്ടി ഇവർ അഫ്ഗാനിസ്ഥാൻ വിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിമാനം പറന്ന ഉടൻതന്നെ രണ്ടുപേരും താഴേക്ക് വീണു. താലിബാന്റെ അഫ്ഗാൻ പ്രവേശനത്തിനു ശേഷം ഇത്തരത്തിൽ ദാരുണമായ പല രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment