കേരളത്തിൽ രണ്ട് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

കോഴിക്കോട്: തൃക്കരിപ്പൂരിൽ രണ്ടു പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്. പത്തോളം സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച് വൺ എൻ വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. രോഗ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Comment