യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

കാലടി പുതിയേടത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ ചൊവ്വര കിഴക്കേപ്പുറത്ത് വീട്ടിൽ പുഷ്പരാജ് (38), പുതിയേടം കരിയക്കാട്ട് വീട്ടിൽ ജിനോ (24) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പകൽ 11 മണിയോടെയാണ് സംഭവം. ഇരു ചക്ര വാഹനത്തിൽ വരികയായിരുന്ന പാറപ്പുറം കുഴിപ്പറമ്പിൽ വീട്ടിൽ റെജിയെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുമ്പു ദണ്ഡ് കൊണ്ട് അടിക്കുകയും, കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റജി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മറ്റൂരിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ കെ.കെ.ഷബാബ്, ജയിംസ് മാത്യു, രാജേന്ദ്രൻ , എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒ മാരായ നജാഷ് , സിദ്ദിഖ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Related posts

Leave a Comment