രണ്ടു മില്ല്യണ്‍ തൊഴിലവസരങ്ങൾ മുന്നോട്ട് വെച്ച് യു.കെ ; ഇന്ത്യക്കാർക്കും അപേക്ഷിക്കാം

രണ്ടു മില്ല്യണോളം തൊഴിലവസരണങ്ങൾ മുന്നോട്ട് വെച്ച് യു.കെ .55,019 കെയർ ജീവനക്കാർ, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂൾ ടീച്ചേഴ്സ്, 22956 മെറ്റൽ ജോലിക്കാർ, 28220 ക്ലീനേഴ്സ്, 7513 എച്ച്‌ജിവി ഡ്രൈവർ, 6557 ബാർ ജീവനക്കാർ, 32615 സെയിൽസ് അസിസ്റ്റന്റ്, 2678 സ്‌കൂൾ സെക്രട്ടറി, 2478 ലോലിപോപ് മെൻ & വുമൺ, 2251 പോസ്റ്റൽ ജോലിക്കാർ എന്നിങ്ങനെയാണ് സെപ്റ്റംബർ 13 മുതൽ 19 വരെ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തൊഴിലവസരങ്ങൾ.

റോഡ് ഹോളേജ് അസോസിയേഷൻ കണക്കുകൾ പ്രകാരം യുകെയ്ക്ക് 1 ലക്ഷം എച്ച്‌ജിവി ഡ്രൈവർമാരുടെ കുറവാണുള്ളത്. എച്ച്‌ജിവി ഡ്രൈവർമാർക്ക് ഇപ്പോൾ പ്രതിവർഷം 50,000 പൗണ്ട് വരെ ശമ്ബളമാണ് വാഗ്ദാനം ചെയ്യുന്നത്.

ഗ്യാസ് വില ഉയരുന്നത് മൂലം കൂടുതൽ എനർജി കമ്ബനികളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഈ അവസ്ഥ മൂലം പണപ്പെരുപ്പം ഈ വർഷം 4 ശതമാനത്തിന് മുകളിലേക്ക് പോകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.ജോലികളിലേക്ക് ആളെ എത്തിക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് നൽകാനുള്ള ആലോചനയിലാണ് മന്ത്രിമാർ.

Related posts

Leave a Comment