” റ്റു മെൻ ” ടൈറ്റിൽ പോസ്റ്റർ റിലീസ്

എ എസ് ദിനേശ്.



നടന്‍ ഇര്‍ഷാദ് അലി,പ്രശസ്ത സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സതീഷ് കെ സംവിധാനം ചെയ്യുന്ന ” റ്റൂ മെന്‍ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പ്രശസ്ത സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ,സുരേഷ് ഉണ്ണിത്താൻ, ജിത്തു ജോസഫ്, മഹേഷ് നാരായണൻ, രഞ്ജിത്ത് ശങ്കർ, പ്രിയനന്ദനൻ,അജയ് വാസുദേവ്,ജൂഡ് ആന്റണി ജോസഫ്,മിഥുൻ മാനുവൽ തോമസ്,ഒമർ ലുലു,സോഹൻ സീനുലാൽ,ദീപു അന്തിക്കാട്, രാജേഷ് നായർ തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജിലൂടെ യാണ് റിലീസ് ചെയ്തത്.
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവൽ ക്രൂസ് ഡാർവ്വിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു.ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന
റ്റൂ മെന്‍ എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്.അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണു പ്രവാസജീവിതം.ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണി ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ,എഡിറ്റർ,കളറിസ്റ്റ്-ശ്രീകുമാർ നായർ,സൗണ്ട് ഡിസൈൻ-രാജാകൃഷ്ണൻ എം ആർ, ഫിനാൻസ് കൺട്രോളർ-അനൂപ് എം,

Related posts

Leave a Comment