വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയും കര്‍ണാടക സ്വദേശിയുമായ കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്.പിടിയിലായ കൃഷ്ണമൂര്‍ത്തി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച്‌ എന്‍ഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നിലമ്ബൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പൊലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എന്‍ഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച്‌ വിവരം ലഭിച്ചത്.

Related posts

Leave a Comment