പൊള്ളാച്ചി ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ റാഞ്ചിയ രണ്ടു പേർ കസ്റ്റഡിയിൽ

പാലക്കാട്: പൊള്ളാച്ചി ഗവ: ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കിട്ടിയത്. ഇന്നലെ രാവിലെയാണ് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി യൂനിസ് – ദിവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രണ്ട് സ്ത്രീകൾ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അവർ പൊള്ളാച്ചി ബസ് സ്റ്റാന്റിൽ നിന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

Related posts

Leave a Comment