Connect with us
inner ad

Cinema

ഒരേസമയം രണ്ട് ചിത്രങ്ങൾ; രാജമൗലിയുടെ മകനും ഫഹദ് ഫാസിലും ഒന്നിക്കുന്നു

Avatar

Published

on

ഫഹദ് ഫാസിലുമൊത്തുള്ള രണ്ട് സിനിമകളുടെ പ്രഖ്യാപനവുമായി എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഒരേസമയം രണ്ട് സിനിമകളാണ് ഫഹദിനൊപ്പം കാർത്തികേയ പ്രഖ്യാപിച്ചിരിക്കുന്നത്.
”രണ്ട് വർഷം മുമ്പ് നവാഗതനായ സിദ്ധാർഥ് നടേലുമായി പ്രചോദനാത്മകമായ സൗഹൃദ സിനിമയെപ്പറ്റി ചർച്ച ചെയ്യുന്നതിനിടെയാണ് പുതുമുഖം ശശാങ്ക് യെലേതിയില്‍ നിന്നും മറ്റൊരു ത്രില്ലിങ് ഫാന്റസി കഥ വെളിച്ചത്തെത്തുന്നത്. ഈ രണ്ട് കഥകളും ഞങ്ങളെ ആവേശഭരിതരാക്കി. എന്നാൽ രണ്ട് സ്ക്രിപ്റ്റുകള്‍ക്കും ഇരുവരും ഒരേ നടന്റെ അടുത്തേക്ക് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല, അതു മാത്രമല്ല ആദ്യ ഘട്ടത്തിൽ തന്നെ അദ്ദേഹം സമ്മതിക്കുമെന്നും ഞങ്ങൾ കരുതിയില്ല, കാലങ്ങളായി ആരാധിക്കുന്ന മനുഷ്യൻ, വൈദഗ്ധ്യത്തിന്റെ പ്രതിരൂപം, സമാനതകളില്ലാത്ത ഫഹദ് ഫാസില്‍. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു, സർ. ഇത് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രേമലു ആണ്. ഒരു കൂട്ടം യുവ പ്രതിഭകളെയും അരങ്ങേറ്റക്കാരെയും പ്രോത്സാഹിപ്പിച്ചതിന് നന്ദി. നന്ദി ഷോബു ഗാരു, എപ്പോഴും എന്റെ മെന്റർ ആയിരുന്നതിന്, ഒപ്പം ഈ യാത്രയില്‍ എന്നോടൊപ്പം കൈകോർത്ത എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി ചിന്ന ഗാരു.”എന്നാണ് കാർത്തികേയയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍’, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ’ എന്നീ സിനിമകളാണ് തന്റെ എക്സ് പേജിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. എസ്.എസ്.രാജമൗലിയാണ് ഇരു ചിത്രങ്ങളും അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് ചിത്രങ്ങള്‍ നിർമിക്കുന്നത്. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

“മലയാളി ഫ്രം ഇന്ത്യ” എന്ന നിവിൻ പോളി ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി

ഇത് മലയാളി പാട്ട്…..മലയാളിയുടെ അഭിമാനമുയർത്തി വേൾഡ് മലയാളി ആന്തം….

Published

on

മലയാളികൾക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം… പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്…. ചന്ദ്രനിൽ ചെന്നാലും അവിടെ കട ഇട്ടു നിൽക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി….മലയാളിയെ തൊട്ടാൽ… അക്കളീ ഈ കളി തീക്കളി…. എന്നാൽ സ്നേഹിച്ചാലോ …. ചങ്ക് കൊടുത്തും സ്നേഹിക്കും…. ഇത്തരത്തിൽ മലയാളികളുടെ സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികൾക്ക് വേണ്ടി നിവിൻപോളി ചിത്രത്തിലൂടെ സംഗീതസംവിധായകൻ ജയ്ക്സ് ബിജോയ് നൽകിയിരിക്കുന്നത്. മെയ് 1ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെതാണ് വരികൾ. അക്ഷയ് ഉണ്ണികൃഷ്ണൻ, ജെയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്

“ജനഗണമന” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണ്. ‘
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ്  ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ.
ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്,

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

മനോജ്‌ കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇരുവരും ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഭക്തിഗാനങ്ങൾ തുടങ്ങിയവയ്ക്കും ഈണമിട്ടു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured