Connect with us
48 birthday
top banner (1)

Kannur

ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

Avatar

Published

on

കണ്ണൂര്‍: ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാച്ചേരിയിലാണ് അപകടം. മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kannur

കണ്ണൂരിൽ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം

Published

on

കണ്ണൂർ: മുഖ്യമന്ത്രിയുടെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.കോഴൂർ കനാല്‍ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്. അക്രമികള്‍ പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംഗ് റൂമും തീ വെച്ച്‌ നശിപ്പിച്ചു.സിസിടിവി ക്യാമറകള്‍ തകർത്തശേഷമായിരുന്നു ആക്രമണം. ജനല്‍ ചില്ലുകളും അടിച്ച്‌ തകർത്തിട്ടുണ്ട്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച്‌ കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി. കൊടിതോരണങ്ങള്‍ ആകെ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Continue Reading

Kannur

‘കട്ടന്‍ചായയും പരിപ്പുവടയും’ മാറ്റും: ആത്മകഥയ്ക്ക് പുതിയ പേരിടുമെന്ന് ഇ പി ജയരാജന്‍

Published

on

കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്നും അത് തന്നെ പരിഹസിക്കാന്‍ ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആ പേര് സ്വീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആത്മകഥ എഴുതികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ വരെയുള്ളത് പൂര്‍ത്തിയായി. ഡിസംബര്‍ വരെയുള്ള ജീവിതമാണ് അതിലുണ്ടാകുക. ബാക്കിയുള്ള ജീവിത ചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാം. പ്രസാധകരെ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിന് അനുമതി തേടി ഒട്ടേറെ പ്രസാധകര്‍ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതി തേടിയശേഷം പുസ്തകം പുറത്തിറങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement
inner ad

സമൂഹമാധ്യമങ്ങളില്‍ ആത്മകഥയെന്ന പേരില്‍ പ്രചരിച്ച ഭാഗങ്ങള്‍ തന്റേതല്ലെന്നും അതിനെതിരെ ഡി.സി ബുക്‌സിനെതിരായ നിയമ നടപടികള്‍ നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥ പുറത്തുവന്നിരുന്നത്.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Featured