ബൈക്കിലെത്തി മാല മോഷണം: രണ്ട് പേർ പിടിയിൽ

കൊച്ചി: ബൈക്കിലെത്തി പ്രായമായ സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നു പവൻ സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ കേസിൽ ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പോലിസ് പിടിയിൽ. ഒഡീഷ കണ്ഠമാൽ ജില്ലയിലെ ഗീവ് ഡെഗിരി ഭാഗത്തുള സഞ്ജയ് മാലിക്ക് (42), കാലടി മറ്റൂർ വട്ടപ്പറമ്ബ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (38) എന്നിവരാണ് കാലടി പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച കാലടി മറ്റൂർ ഭഗത്തുള്ള സെന്റ് ആന്റണീസ് പള്ളിയുടെ പുറകു വശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന മറ്റൂർ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. കിഷോർ ഓടിച്ചു വന്ന ബൈക്കിന്റെ പിറകിലിരുന്ന സഞ്ജയ് മാലിക്കാണ് മാല പൊട്ടിച്ചെടുത്തത്. പിന്നീട് കിഷോർ ഈ മാല പെരുമ്പാവൂരിലുള്ള ജ്വല്ലറിയിൽ വിറ്റിരുന്നു.

ബൈക്കിലെത്തി സ്വർണ്ണമാല കവർച്ച നടത്തിയ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്തിൽ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്.

സഞ്ജയ് മാലിക്ക് കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്. ചാലക്കുടി, പെരുമ്പാവൂർ, കുന്നത്തുനാട് പോലിസ് സ്റ്റേഷനുകളിൽ മോഷണം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് കിഷോർ. അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഡിവൈഎസ്പി ഇ പി റെജി, കാലടി ഇൻസ്‌പെക്ടർ ബി സന്തോഷ്, എസ്‌ഐ മാരായ സ്റ്റെപ്‌റ്റോ ജോൺ, റ്റി എ ഡേവിസ്, ജോയി, രാജേന്ദ്രൻ എഎസ്‌ഐ മാരായ സത്താർ, ജോയി എന്നിവരും ഉണ്ടായിന്നു

Related posts

Leave a Comment