ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പൂഞ്ചിലെ മെന്‍ധാര്‍ സബ് ഡിവിഷനില്‍ നാര്‍ ഖാസ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരിൽ ഒരാൾ ആർമി ഓഫീസറാണ്. ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് പൂഞ്ച് രജൗരി ഹൈവേ താൽകാലികമായി അടച്ചു. ഗുരുതരമായി പരിക്കേറ്റ സൈനികനെ പ്രത്യേക ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

Related posts

Leave a Comment