Connect with us
48 birthday
top banner (1)

crime

തട്ടിക്കൊണ്ടുപോയതല്ല, കാമുകനൊപ്പം പോയതാണെന്നു കാണാതായ യുവതി

Avatar

Published

on

തിരുവല്ല: തിരുവല്ലയിൽ നിന്നു കാണാതായ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തിയെങ്കിലും പരാതിയിൽ പറയുന്നതല്ല കാര്യമെന്നു പൊലീസ് പറയുന്നു. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി ന് എതിരെ പൊലീസ് കേസെടുത്തിരുന്നു.

Advertisement
inner ad

എന്നാൽ പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. യുവതി സ്വമേധയാ കാമുകനൊപ്പം ഇറങ്ങിപ്പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

23 കാരി നാല് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

Published

on


പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ 23 കാരിയായ ആദിവാസി യുവതി 4 വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭര്‍ത്താവ് മദ്യപിച്ചു വഴക്കിടാറുണ്ടെന്നു വീട്ടില്‍ ദിവസങ്ങളോളം വരാറില്ലെന്നും കാസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീണ്ടും പോകാന്‍ ഒരുങ്ങിയതോട് ഇത് ചോദ്യം ചെയ്ത ഭാര്യയോട് ഇയാള്‍ ദേഷ്യപ്പെടുകയും മര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Advertisement
inner ad

സംഭവമറിഞ്ഞ അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

crime

സൗന്ദര്യം കുറവെന്ന് പറഞ്ഞ് ആക്ഷേപം: നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരപീഡനമെന്ന് പരാതി

Published

on

മലപ്പുറം: നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെപ്പോലും സംശയത്തോടെയാണ് കണ്ടത്. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും തനിക്ക് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മര്‍ദനം തുടര്‍ന്നതായും പരാതിയിലുണ്ട്. വിവാഹത്തിന് നല്‍കിയ സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. കൈകാലുകളിലും അടിയേറ്റു. ഒരിക്കല്‍ ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും നവവധുവിന്റെ പരാതിയിലുണ്ട്.

Advertisement
inner ad

ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ മെയ് 22-ാം തീയതി നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് 23-ാം തീയതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഹമ്മദ് ഫായിസിനെ ഒന്നാംപ്രതിയാക്കി മലപ്പുറം വനിതാ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫായിസിന്റെ മാതാവും പിതാവുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

Advertisement
inner ad
Continue Reading

crime

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര: നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

Published

on

നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു.

Advertisement
inner ad

യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട്‌ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റുചെയ്താണ് ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതെസമയം നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പനമരത്ത് വച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.

Advertisement
inner ad
Continue Reading

Featured