Connect with us
48 birthday
top banner (1)

Entertainment

പുരുഷന്‍മാരെ പ്ലാസ്റ്റിക് കാവറിനോട് ഉപമിച്ച് ട്വിങ്കിള്‍ ഖന്ന: വിമര്‍ശനവുമായി കങ്കണ റണാവത്ത്

Avatar

Published

on

മുംബൈ: പുരുഷന്‍മാരെ പ്ലാസ്റ്റിക് കാവറിനോട് ഉപമിച്ച നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. മാസങ്ങള്‍ക്ക് മുമ്പ് ട്വിങ്കിള്‍ നല്‍കിയ ഒരു അഭിമുഖത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘നമ്മുടെ പുരുഷന്മാരെ പ്ലാസ്റ്റിക് കവറിനോട് ഉപമിച്ചിട്ട് ഈ പ്രിവിലേജ്ഡ് ബ്രാറ്റ്സ് കൂളായിരിക്കാന്‍ ശ്രമിക്കുകയാണോ വായില്‍ വെള്ളിക്കരണ്ടികളുമായി ജനിച്ച നെപ്പോകിഡ്സിന്, സ്വര്‍ണ്ണ തളികകളില്‍ സിനിമാ ജീവിതം നല്‍കും. എന്നാല്‍ അവര്‍ക്ക് അഭിനയത്തോട് നീതി പുലര്‍ത്താന്‍ ഒരിക്കലും കഴിയില്ല. കുറഞ്ഞത് അവര്‍ക്ക് മാതൃത്വത്തിന്റെ നിസ്വാര്‍ത്ഥതയില്‍ കുറച്ച് സന്തോഷവും സംതൃപ്തിയും കണ്ടെത്താനാകും, എന്നാല്‍ അത് അവരുടെ കാര്യത്തില്‍ ശാപമായി തോന്നുന്നു. എന്താണ് അവര്‍ കൃത്യമായി ആഗ്രഹിക്കുന്നത് പച്ചക്കറിയോ അതാണോ ഫെമിനിസം’- കങ്കണ ചോദിക്കുന്നു.

Advertisement
inner ad

ട്വിങ്കിള്‍ ഖന്ന മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് പുരുഷന്മാരെ പ്ലാസ്റ്റിക്കിനോട് ഉപമിച്ചത്. എപ്പോഴാണ് ഒരു ഫെമിനിസ്റ്റാണെന്ന് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘നമ്മള്‍ ഫെമിനിസത്തേക്കുറിച്ചോ സമത്വത്തെക്കുറിച്ചോ ഒന്നും സംസാരിക്കാറില്ല. എന്നാല്‍ ഇവിടെ പുരുഷന്മാരുടെ ആവശ്യമില്ലെന്നുള്ള കാര്യം വളരെ വ്യക്തമാണ്. നിങ്ങള്‍ക്ക് ഒരു നല്ല ഹാന്‍ഡ്ബാഗ് ഉള്ളതുപോലെ ഒരു പുരുഷന്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടെങ്കില്‍ പോലും അത് ചെയ്യും. അങ്ങനത്തെ സങ്കല്‍പ്പത്തിലാണ് ഞാന്‍ വളര്‍ന്നത്. അവ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന് എനിക്ക് വളരെക്കാലമായി തോന്നി. സ്ത്രീകളേക്കാള്‍ ദുര്‍ബലരാണ് പുരുഷന്മാര്‍. ഒരുപക്ഷേ ഞങ്ങള്‍ (സ്ത്രീകള്‍) ശ്രേഷ്ഠരല്ല, പക്ഷേ തുല്യരാണ്. അതാണ് ഫെമിനിസത്തിലേക്കുള്ള എന്റെ യാത്ര’- എന്നാണ് ട്വിങ്കിള്‍ ഖന്ന പറഞ്ഞത്.

നടന്‍ അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ട്വിങ്കിള്‍ എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെല്‍ക്കം ടു പാരഡൈസ് എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കി. 1995-ല്‍ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയാണ് ട്വിങ്കിള്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2001-ല്‍ പുറത്തിറങ്ങിയ ലവ് കെ ലിയേ കുച്ച് ഭി കരേഗാ ആയിരുന്നു അവസാന ചിത്രം. ആരവ്, നിതാര എന്നിവരാണ് മക്കള്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍

Published

on

ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘പുഷ്പ: ദ റൈസി’ന്റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂള്‍’ വ്യാഴാഴ്ചയാണ് റിലീസായത്. വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ വന്നത് സിനിമാരംഗത്ത് ആശങ്കയായിട്ടുണ്ട്.

അനധികൃത വെബ്‌സൈറ്റുകളായ തമിഴ്‌റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫില്‍മിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനെ വ്യാജ പതിപ്പിന്റെ പ്രചാരണം ബാധിച്ചേക്കും. അതേസമയം ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് പൂര്‍ണമായിക്കഴിഞ്ഞു.

Advertisement
inner ad

അതേസമയം സിനിമക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ വ്‌യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല നിരക്ക് വര്‍ധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയ ആന്ധ്ര സര്‍ക്കാറിനോട് അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്റെ ഉയര്‍ച്ചക്ക് ഇത് സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.

ലോകവ്യാപകമായി 12,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.

Advertisement
inner ad

സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Advertisement
inner ad
Continue Reading

Entertainment

കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കി ‘നമ്മുടെ കോഴിക്കോട്’

Published

on


കോഴിക്കോട്: സുല്‍ത്താന്റെ കഥയിലെ ബീവി.. കല്ലായിപ്പുഴയുടെ തോഴി… ബാബുക്ക പാടുന്ന പാട്ടില്‍ മലര്‍വാക പോലെ പൂത്തു നില്‍ക്കുന്ന കോഴിക്കോട് നഗരം. കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കിയ നമ്മുടെ കോഴിക്കോട് പാട്ട് യൂടൂബിലും സ്പോട്ടിഫൈയിലും ഗാനയിലും തരംഗമാവുന്നു.
കോഴിക്കോടിനെ ആസ്പദമാക്കി മലബാറിലെ കലാകാരന്‍മാരുടെ കൂട്ടായ്മ ഒരുക്കുന്ന ‘മിഠായിത്തെരുവ്’ എന്ന വെബ് സീരിസ് ഉടനെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചലച്ചിത ഛായാഗ്രാഹകനായ അര്‍ഷാദ് അബ്ദു സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിന്റെ വിളംബര ഗാനമായാണ് ‘നമ്മുടെ കോഴിക്കോട് ‘ പാട്ട് പുറത്തിറക്കിയത്.
സാമൂതിരി രാജവംശം മുതല്‍ ബാബുരാജ് വരെയുള്ള കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രം പ്രതിപാദിക്കുന്നതാണ് പാട്ട്. എന്നാല്‍ ചടുലമായ താളത്തിലുള്ള പാട്ട് തീരെ ലാഗ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകനും നിര്‍മാതാവുമായ രാജേഷ് ബാബു ശൂരനാടാണ് പാട്ടിന് ഈണമൊരുക്കിയത്. മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ മിത്രന്‍ വിശ്വനാഥാണ് വരികള്‍ എഴുതിയത്. ടോപ്സിങ്ങര്‍ ജൂനിയര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക അമൃതവര്‍ഷിണിയാണ് പാട്ട് പാടിയത്. പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് അമൃതവര്‍ഷിണി. പിന്നണി ഗായകന്‍ അജ്മല്‍ ബഷീറും റോഷ്നി കൃഷ്ണയുമാണ് മറ്റു ഗായകര്‍.

Continue Reading

Entertainment

ആടുജീവിതത്തിലെ ഗാനങ്ങൾ ഓസ്കാർ പ്രാഥമിക പട്ടികയിൽ

Published

on

ബ്ലെസി സംവിധാനം നിർവഹിച്ച ആടുജീവിതം ഓസ്കാർ പുരസ്കാരത്തിലേക്. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’, ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146 സ്കോറുകളുമാണുള്ളത് ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 ഒറിജിനൽ സ്കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക.
ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക് ഗ്രാമി പുരസ്കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചിരുന്നു എന്നാൽ പുരസ്കാരത്തിന് അയച്ച സൗണ്ട് ട്രാക്ക് സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിരുന്നതിനാൽ യോഗ്യത നഷ്ടപ്പെട്ടു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഓസ്കർ പുരസ്കാരത്തിലേക്ക് ആടുജീവിതം എത്തുന്നതോടെ മലയാള സിനിമയുടെ അന്തർദേശീയ പ്രശസ്തി വർധിക്കുക്കയാണ് ചെയ്യുന്നത്. മലയാളികളും ഇന്ത്യൻ സിനിമ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുകയാണ് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിനായി. ബ്ലെസി, പൃഥ്വിരാജ്, എ.ആർ. റഹ്മാൻ എന്നിവരുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും സർഗ്ഗാത്മകതയുടെയും ഫലമാണ് ഈ നേട്ടം.

Continue Reading

Featured