‘ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണം’; പറ്റില്ലെന്ന് ഹൈക്കോടതി ; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണം എന്ന ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂര്‍, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് ഹരജി നല്‍കിയത്. ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ആവശ്യമെങ്കില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് പൊലിസില്‍ പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിയമപരമായി പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

Related posts

Leave a Comment