തിരുവനന്തപുരം നഗരത്തിൽ ഭാവിയിൽ കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ നടപ്പിലാക്കണം : ശ്രീ പാലോട് രവി

തിരുവനന്തപുരം നഗരത്തിൽ ഭാവിയിൽ കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ വാട്ടർ അതോറിറ്റിയിൽ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് ശ്രീ പാലോട് രവി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം കഴിഞ്ഞ അഞ്ച് വർഷം ഭരിച്ച മുഖ്യമന്ത്രി ഇനി ആരുടെ തലയിൽ കെട്ടി വയ്ക്കുമെന്ന് പാലോട് രവി ചോദിച്ചു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ INTUC തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ പാലോട് രവി. വാട്ടർ അതോറിറ്റി ജീവനക്കാരുടെ പേ റിവിഷൻ, പി എഫ്, പെൻഷൻ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 27ന് സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് ജനറൽ സെക്രട്ടറി പി ബിജു അറിയിച്ചു . DCC പ്രസിഡന്റിന് ജില്ലാ കമ്മിറ്റി സ്വീകരണവും നൽകി. സർവീസിൽ നിന്ന് വിരമിച്ച ജില്ലയിൽനിന്നുള്ള സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് കെ അനിൽകുമാറിന് യാത്രയയപ്പ് നല്കി. ജില്ലാ പ്രസിഡന്റ് പി എസ് ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ബിജു, കെ അനിൽകുമാർ, റിജിത് ചന്ദ്രൻ, ജോയൽ സിംഗ് വിനോദ്, സുഭാഷ്, ജോണി ജോസ്, പി ജെ ജോസഫ് തുടങ്ങിയസംസ്ഥാന ജില്ലാ ഭാരവാഹികൾ സംസാരിച്ചു.

Related posts

Leave a Comment