വഴിയാത്രക്കാർക്ക് തടസമായി സിപിഎം സമ്മേളനത്തിന്റെ കൂറ്റൻ ബോർഡ് ; മേയർ ആര്യയുടെ ബ്രാഞ്ച് സമ്മേളനത്തിന്റെ ബോർഡാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്

തിരുവനന്തപുരം : പൂജപ്പുര മുടവന്മുകൾ റോഡിൽ സിപിഎം സ്ഥാപിച്ച ബ്രാഞ്ച് സമ്മേളനത്തിന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പൂജപ്പുര ബ്രാഞ്ച് സമ്മേളനത്തിന്റെ ബോർഡ് ആണ് യാത്ര തടസ്സമായി നിലകൊള്ളുന്നത്. റോഡിനോട് ചേർന്ന ഭാഗം വലിയ വെള്ളക്കെട്ട് ആയതിനാൽ യാത്രക്കാർ നടക്കുവാൻ ഈ പാതയാണ് ഉപയോഗിക്കാറുള്ളത്.ബ്രാഞ്ച് സമ്മേളനം കഴിഞ്ഞെങ്കിലും റോഡിൽ മറ്റു സമ്മേളനങ്ങളുടെ കൂടി എഴുത്ത് ഉള്ളതിനാൽ അടുത്തവർഷം നടക്കുന്ന കണ്ണൂരിലെ പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞിട്ടേ ബോർഡ് മാറ്റാൻ സാധ്യതയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. മേയർ അധികാരത്തിലേറിയതിനുശേഷം തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ ഇല്ലാതായെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പാടെ തള്ളിക്കൊണ്ടാണ് മേയറുടെ വീട്ടിലേക്കുള്ള റോഡിൽ പോലും 10 മിനിറ്റ് മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്.

Related posts

Leave a Comment