ഇന്ദിരയെ അനുസ്മരിക്കും, ബംഗ്ലാദേശ് യുദ്ധസ്മരണയിലൂടെ

തിരുവനന്തപുരംഃ ചരിത്രപ്രധാനമായ ബംഗ്ലാദേശ്‌ വിമോചനത്തിന്‌ 2021 ഡിസംബര്‍ 16ന്‌ അന്‍പത്‌ വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട്‌ അഖിലേന്ത്യാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
യുദ്ധവിജയത്തില്‍ ധീരതയുടെയും ബുദ്ധിയുടെയും നയതന്ത്രത്തിന്റെയും വിജയശില്‌പിയായ ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രസക്തിയും കാര്യപ്രാപ്‌തിയും തെളിയിച്ച ബംഗ്ലാദേശ്‌ വിമോചനയുദ്ധം അന്താരാഷ്‌ട്രരംഗത്ത്‌ ഇന്ത്യക്ക്‌ നല്‍കിയ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും ഓര്‍മ്മപുതുക്കലിന്റെ ഭാഗമായി 2021 ഡിസംബര്‍ 16വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളുടെ ഭാഗമായി സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബംഗ്ലാദേശ്‌ യുദ്ധതന്ത്രങ്ങളും വിജയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡ്രോയിംഗ്‌, ക്വിസ്‌, ഉപന്യാസം എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും യുദ്ധത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന സൈനികരെ ആദരിക്കുവാനും ജൂബിലി ആഘോഷങ്ങള്‍ക്കായി ജില്ലാതലത്തില്‍ രൂപീകരിച്ച കമ്മിറ്റി യോഗം തീരുമാനിച്ചു. നിയോജകമണ്‌ഡലംതലങ്ങളില്‍ യുദ്ധ സ്‌മാരകങ്ങളില്‍ പ്രതിജ്ഞയെടുക്കുകയും പുഷ്‌പാര്‍ച്ചന, സിമ്പോസിയം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുകയും വിജയദിവസമായ ഡിസംബര്‍ 16ന്‌ ജില്ലയിലെ വിവിധ യുദ്ധസ്‌മാരകങ്ങളില്‍ അനുസ്‌മരണപരിപാടികള്‍ നടത്തുകയും ചെയ്യും. യുദ്ധവിജയത്തിന്റെ വീരസ്‌മരണകള്‍ പുതിയ തലമുറയ്‌ക്ക്‌ പകര്‍ന്നുനല്‍കുന്നവിധത്തിലാണ്‌ പരിപാടികള്‍ നടത്തുന്നത്‌. താഴെ പറയുന്നവരെ ഉള്‍പ്പെടുത്തി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍ (ചെയര്‍മാന്‍), ഡി.സി.സി വൈസ്‌പ്രസിഡന്റ്‌ ഷാനവാസ്‌ ആനക്കുഴി, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്‌സെന്‍ (വൈസ്‌ചെയര്‍മാന്മാര്‍), ആന്റണി പുല്ലുവിള, എക്‌സ്സര്‍വ്വീസ്‌മെന്‍ കോണ്‍ഗ്രസ്സ്‌ (ജില്ലാകണ്‍വീനര്‍) ബി.ബാലചന്ദ്രന്‍ നായര്‍, രാജന്‍കുരുക്കള്‍, കോട്ടാത്തലമോഹനന്‍, എ.കെ.സാദിക്ക്‌, വി.ആര്‍.പ്രതാപന്‍ (ഐ.എന്‍.ടി.യു.സി), സുധീര്‍ഷാ പാലോട്‌ (യൂത്ത്‌ കോണ്‍ഗ്രസ്സ്‌), സെയ്‌ദാലി കായ്‌പ്പാടി (കെ.എസ്‌.യു), ആര്‍ ലക്ഷ്‌മി (മഹിളാകോണ്‍ഗ്രസ്സ്‌), വഞ്ചിയൂര്‍ രാധാകൃണന്‍ (ഗാന്ധിദര്‍ശന്‍ സമിതി) എന്നിവര്‍ അംഗങ്ങള്‍.

Related posts

Leave a Comment