കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്‍കി

തിരുവാലി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് കെ.പി.എസ്.ടി.എ. വണ്ടൂര്‍ ഉപജില്ലാ കമ്മറ്റി, എറിയാട് സി.ഡി.എഫ് കമ്മറ്റിക്ക് സാമ്പത്തിക സഹായം നല്‍കി.എ.പി.അനില്‍കുമാര്‍ എം.എല്‍.എ.ഉല്‍ഘാടനം ചെയ്തു.റവന്യൂ ജില്ലാ
വൈസ് പ്രസിഡണ്ട് പ്രകാശ്.വി.പി.അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.സുരേഷ്, ഭാരവാഹികളായ സി. കെ ജയരാജ്, എന്‍.ശങ്കരനുണ്ണി, സി.ഡി.എഫ് കണ്‍വീനര്‍ സവാഫ് .പി സംസാരിച്ചു

Related posts

Leave a Comment