ടി എസ് വെങ്കടേശ്വര അയ്യർ മെമ്മോറിയൽ ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരം; ഹിമാചൽ പ്രദേശ് നാഷണൽ ലോ യൂണിവേഴ്‌സിറ്റി ജേതാക്കൾ

ടി എസ് വെങ്കടേശ്വര അയ്യർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായുള്ള ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരത്തിന്റെ ഇരുപതാമത് പതിപ്പിന് എറണാകുളം മഹാരാജാസ് ഗവൺമെന്റ് ലോ കോളേജ് ആതിഥേയത്വം വഹിച്ചു. രാജ്യത്തുടനീളമുള്ള നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 14 ടീമുകൾ ഓൺലൈനായി പങ്കെടുത്തു.

കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ സുനിൽ തോമസ്, പി.വി. കുഞ്ഞികൃഷ്ണൻ,ടി.ആർ രവി എന്നിവരായിരുന്നു അവസാന റൗണ്ടിലുണ്ടായിരുന്ന ജൂറി.

ഷിംലയിലെ ഹിമാചൽ പ്രദേശ് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ വിജയികളാവുകയും 10,000 രൂപ ക്യാഷ് പ്രൈസിന് അർഹരാവുകയും ചെയ്തു. കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെടുകയും 7,500 രൂപയുടെ ക്യാഷ് പ്രൈസിന് അർഹരാവുകയും ചെയ്തു. ഹിമാചൽ പ്രദേശ് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയെ മികച്ച മെമ്മോറിയൽ അവാർഡിന് തിരഞ്ഞെടുത്തു. ഹിമാചൽ പ്രദേശ് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രാചി താക്കൂറിനെ മികച്ച സ്റ്റുഡന്റ് അഡ്വക്കേറ്റ് ആയി തിരഞ്ഞെടുത്തു, കൂടാതെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് ലോ മികച്ച റിസർച്ചർ അവാർഡും കരസ്ഥമാക്കി.

Related posts

Leave a Comment