Connect with us
48 birthday
top banner (1)

National

ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍; ഹേമന്ത് സോറന്‍ സഭയില്‍

Avatar

Published

on

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയില്‍ പുതിയ മുഖ്യമന്ത്രി ചാംപയ് സോറന്റെ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ തുടങ്ങും. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടെടുപ്പില്‍ പങ്കെടുക്കാനായി സഭയിലെത്തി.

വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സോറന് കോടതി അനുമതി നല്‍കിയിരുന്നു. ഝാര്‍ഖണ്ഡിലെ 81 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണു വേണ്ടത്. നിലവില്‍ 47 പേരാണു ഭരണപക്ഷത്തുള്ളത്. ജെ.എം.എം 28, കോണ്‍ഗ്രസ് 16, ആര്‍ജെഡി 1, സിപിഐ (എംഎല്‍) ലിബറേഷന്‍ 1.

Advertisement
inner ad

ഞായറാഴ്ച വൈകീട്ടാണ് എം.എല്‍.എമാര്‍ മടങ്ങിയെത്തിയത്. ഹേമന്ത് സോറന്‍ രാജിവെച്ചതിനെതുടര്‍ന്ന് ഫെബ്രുവരി രണ്ടിനാണ് ജെ.എം.എം നേതാവ് ചംപായ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സോറന്‍ അഞ്ചു ദിവസം കസ്റ്റഡിയിലാണ്. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം തിങ്കളാഴ്ച സഭയിലെത്തിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Education

ഓപ്പൺ ബുക്ക് പരീക്ഷ; സിബിഎസ്ഇ 9,11 ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

Published

on

ന്യൂഡൽഹി: ഈ അധ്യയന വർഷം രാജ്യത്തെ തിരഞ്ഞെടുത്ത സിബിഎസ്ഇ സ്കൂളുകളിലെ 9,11 ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലാണ് പദ്ധതി ആദ്യം നടത്തുന്നത്. എന്നാൽ 10, 12 ക്ലാസുകളെ തൽക്കാലം ഇതിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. ഫലം വിലയിരുത്തിയ ശേഷം അടുത്ത അധ്യയന വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.

Advertisement
inner ad

9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, ബയോളജി, കണക്ക് വിഷയങ്ങളിലും ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

10, 12 ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സമ്മർദം ആകുമെന്നതിന്നാലും മുന്നൊരുക്കം ആവശ്യമുള്ളതിനാലുമാണ് ഇവരെ ഒഴിവാക്കിയത്. പരീക്ഷയുടെ മാനദണ്ഡങ്ങൾ തയാറാക്കുകയാണെന്നും നവംബർ–ഡിസംബർ മാസത്തോടെ പരീക്ഷ നടത്താൻ സാധിക്കുമെന്നുമാണു പ്രതീക്ഷയെന്നും സിബിഎസ്ഇ വൃത്തങ്ങൾ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

National

രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്

Published

on


ഷിംല: രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്ത് വരുന്നത്. ഇതിനും മുമ്പും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.

ഇതാദ്യമായല്ല തനിക്ക് രാഷ്ട്രീയപ്രവേശനത്തിന് ക്ഷണം ലഭിക്കുന്നത്. മുമ്പും പലരും തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടന്‍ തനിക്ക് മത്സരിക്കാന്‍ സീറ്റും ലഭിച്ചു. തന്റെ പിതാവ് മൂന്നുതവണ എം.എല്‍.എയായ ആളാണ്. അത്തരമൊരു കുടുംബത്തില്‍ ജനിച്ചതിനാല്‍ തനിക്ക് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണെന്നും കങ്കണ പറഞ്ഞു.

Advertisement
inner ad

തന്റെ പിതാവിനും സഹോദരിക്കും ഇത്തരത്തില്‍ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു പാഷനോടെ മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍. അഭിനേതാവ്, കഥാകൃത്ത്, ഡയറക്ടര്‍ എന്നീ ചുമതലകളെല്ലാം സിനിമയില്‍ വഹിച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയജീവിതമാണ്. ഇവിടെ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരും. സിനിമ ജീവിതം കുറച്ചു കൂടി എളുപ്പമാണ്. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതാണെന്നും കങ്കണ പറഞ്ഞു.

നേരത്തെ എം.പിയായതിന് പിന്നാലെ തന്നെ കങ്കണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഛണ്ഡിഗഢ് വിമാനത്താവളത്തില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ കങ്കണയെ ത

Advertisement
inner ad
Continue Reading

Featured