Connect with us
48 birthday
top banner (1)

Global

അമേരിക്കയിലെ പൗരത്വനയം മാറ്റുമെന്ന് ട്രംപ്, ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കൽ

Avatar

Published

on

വാഷിങ്ടണ്‍: അമേരിക്കയിൽ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.. അധികാരമേറ്റാല്‍ ഉടന്‍ നിലവിലെ രീതിയിൽ മാറ്റം വരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
യു.എസ്സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം പൗരത്വം സംബന്ധിച്ച നയത്തിലെ മാറ്റം നിയമയുദ്ധത്തിലേക്ക് വരെ എത്തിയേക്കാം.

അമേരിക്കയിലെ നിലവിലെ നിയമപ്രകാരം അവിടെ ജനിക്കുന്ന ഏതൊരാൾക്കും യു.എസ് പൗരത്വം ലഭിക്കും. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസ പോലുള്ള താത്കാലിക വിസയിലെത്തി യു.എസ്സില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്കുമെല്ലാം ഈ ആനുകൂല്യമുണ്ട് എന്നാൽ ഈ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ അനുയായികളും ഉന്നയിക്കുന്ന വിമർശനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ട്രംപിൻറെ വാദം. പൗരത്വം ജന്മാവകാശമായി ലഭിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നാണ് എതിർവാദം. 14-ാം ഭരണഘടനാ ഭേദഗതിയാണ് ഈ അവകാശം നല്‍കുന്നത്. അതിനാല്‍ തന്നെ ഈ നയത്തില്‍ കൈ വെക്കുന്നത് അത്ര എളുപ്പമല്ലെന്നും അതിന് ശ്രമിക്കുന്നത് രാജ്യത്തിന് ദോഷകരമാകുമെന്നും നയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Advertisement
inner ad

Kuwait

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ ന് പുതിയ സാരഥികൾ

Published

on

കുവൈറ്റ് സിറ്റി : കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡിയും 2025-2027 വർഷത്തെ കമ്മിറ്റിയും ചെയർമാൻ ഖാലിദ് കൂളിയങ്കാലിന്റെ അധ്യക്ഷതയിൽ അപ്സര ചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ മഹമൂദ് അപ്സര ഉദ്‌ഘാടനം ചെയ്തു. കൺവീനർ മുഹമ്മദ് അലി ബദരിയ പ്രവർത്തന റിപ്പോർട്ടും, വൈസ് ചെയർമാൻ പി എ നാസർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2025-2027 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളായി ഖാലിദ് കൂളിയങ്കാൽ ( ചെയർമാൻ), ഫൈസൽ സി എച്ച്‌ (വർക്കിങ് ചെയർമാൻ), ഫൈസൽ പാറപ്പള്ളി (ജനറൽ കൺവീനർ), പി എ നാസർ (ട്രഷറർ), യൂസഫ് കൊതിക്കാൽ, ഹാരിസ് മുട്ടുന്തല, മജീദ് സി എച്ച്‌, ഇക്ബാൽ കുശാൽ നഗർ, മുഹമ്മദ് മാണിക്കോത്ത് (വൈസ് ചെയർമാൻമാർ) മുഹമ്മദ് അലി ബദരിയ, അഷ്‌റഫ് കുചാണം, മഹ്‌റൂഫ് കൂളിയങ്കാൽ, ഷംസു ബദരിയ, കരീം ചിത്താരി (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം തിടഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ നേതാക്കളായ ഖാലിദ് പള്ളിക്കര, കുതുബുദ്ധീൻ, സുഹൈൽ ബല്ല, സാധു സംരക്ഷണ സംഘം പ്രസിഡന്റ് ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹസ്സൻ ബല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ഫൈസൽ പാറപ്പള്ളി സ്വാഗതവും അഷ്‌റഫ് കുചാണം നന്ദിയും പറഞ്ഞു.

Continue Reading

Global

ഗസ്സയിലെ വംശഹത്യയ്ക്ക് അന്ത്യം കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി നെതന്യാഹു

Published

on

തെല്‍ അവിവ്: ഗസ്സയിലെ വംശഹത്യയ്ക്ക് അന്ത്യം കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഹമാസുമായി അവസാനനിമിഷം ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ കാരണമാണ് ഇസ്രായേലിന്റെ അംഗീകാരം വൈകുന്നതെന്ന നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കരാര്‍ ഒപ്പിടുന്നത്.

വെടിനിര്‍ത്തല്‍ കരാറില്‍ വോട്ടെടുപ്പ് നടത്തുന്നതിനായി, വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് ചേരാനിരിക്കെയാണ് ഒപ്പിടല്‍ സംബന്ധിച്ച നെതന്യാഹുവിന്റെ സ്ഥിരീകരണം. കഴിഞ്ഞ 15 മാസങ്ങളായി ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന നരനായാട്ട് അവസാനിപ്പിക്കാനും ഫലസ്തീനി തടവുകാര്‍ക്ക് പകരം ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍.

Advertisement
inner ad

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രി തീരുമാനമായെങ്കിലും, കഴിഞ്ഞ ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടര്‍ന്നിരുന്നു. 72 പേരെയാണ് 24 മണിക്കൂറിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് വൈകുന്നതിന് പിന്നില്‍ ഹമാസാണെന്നായിരുന്നു ഇസ്രായേലിന്റെ വാദം. എന്നാല്‍ ഹമാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിനെ നെതന്യാഹു നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ എതിര്‍ത്തിരുന്നു. കരാര്‍ അംഗീകരിച്ചാല്‍ സഖ്യം വിടുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കഴിഞ്ഞ ദിവസവും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ നെതന്യാഹുവിന്റെ വെള്ളിയാഴ്ചത്തെ സ്ഥിരീകരണത്തിന് ശേഷം ബെന്‍ ഗ്വിറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ സുരക്ഷാ ക്യാബിനറ്റ് ഇന്ന്?? ചേരും.

Advertisement
inner ad

വെടിനിര്‍ത്തലിന് ആദ്യഘട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഗസ്സയില്‍ ബന്ദികളാക്കിയിട്ടുള്ള ശേഷിക്കുന്ന 100 പേരില്‍ 33 പേരെ വരും ആഴ്ചകളില്‍ മോചിപ്പിക്കും. ഇതിന് പകരമായി നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേലും സമ്മതിച്ചു. ഘട്ടംഘട്ടമായിട്ടാകും ബന്ദികളുടെ മോചനം.

Advertisement
inner ad
Continue Reading

Kuwait

നുവൈസീബ് അടിസ്ഥാന സൗകര്യ നവീകരണം : എൻ‌ബി‌ടി‌സി ഗ്രൂപ്പിന് ബഹുമതി

Published

on

കുവൈറ്റ് സിറ്റി : കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഒരു പദ്ധതിയായ നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിന് അംഗീകാരം നൽകുന്നതിനായി അഹമ്മദി ഗവർണർ ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ് എൻബി‌ടി‌സി കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. ഇന്ന് വ്യാഴാഴ്ച രാവിലെ 11:00 ന് ശ്രീമതി ലത്തീഫ നാസർ മുഹമ്മദ് അൽ ബദ്ദ (മാനേജർ – പബ്ലിക് റിലേഷൻസ്) യുടെ ആമുഖ പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. ചെയർമാൻ ശ്രീ മുഹമ്മദ് നാസർ അൽ ബദ്ദ, മാനേജിംഗ് ഡയറക്ടർ ശ്രീ കെ ജി എബ്രഹാം എന്നിവരുടെ ഹ്രസ്വ പ്രസംഗങ്ങൾ നടന്നു. കുവൈത്തിലെ പ്രമുഖ കമ്മ്യൂണിറ്റി വളണ്ടിയർ ശ്രീ യൂസഫ് അൽ ഒമ്രാൻ ബു ജറാഹ് പ്രസംഗിച്ചു. നുവൈസീബ് ബോർഡർ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് യാക്കൂബ് അൽ-മുഹൈനി, ബോർഡർ അസിസ്റ്റന്റ് മാനേജർ കേണൽ അബ്ദുൾ ലത്തീഫ് യൂസഫ് അൽ-ഖറാസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ഗവർണർ സദസ്സിനെ അഭിസംബോധന ചെയ്തു. കുവൈറ്റ് ന്റെ വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ കമ്പനിയുടെ സമർപ്പണംത്തോടെയും വിശ്വസ്തതയോടെയുമുള്ള, സജീവ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. എൻ‌ബി‌ടി‌സി ഗ്രൂപ്പ് ചെയർമാൻ ശ്രീ. മുഹമ്മദ് നാസർ അൽ-ബദ, മാനേജിംഗ് ഡയറക്ടർ ശ്രീ. കെ.ജി. എബ്രഹാം, വൈസ് ചെയർമാൻ ശ്രീ. ഇബ്രാഹിം മുഹമ്മദ് നാസർ അൽ-ബദ എന്നിവരുടെ ശ്രദ്ധേയമായ സംഭാവനകളെ ഹിസ് എക്‌സലൻസി വ്യക്തിപരമായി പ്രശംസിച്ചു. ദേശീയ പുരോഗതി കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ശക്തമായ പങ്കാളിത്തം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തോടുള്ള എൻ‌ബി‌ടി‌സി ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധത എടുത്തുകാണിക്കുകയും ചെയ്തു.


നുവൈസീബ് ബോർഡർ പദ്ധതിയുടെ തുടക്കം മുതൽ പൂർത്തീകരണം വരെ കാണിക്കുന്ന ഒരു വീഡിയോ അവതരണം നടത്തി. ചെയർമാനും മാനേജിംഗ് ഡയറക്ടറും ചേർന്ന് ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ്, നുവൈസീബ് ബോർഡർ കൺട്രോൾ ഇൻഫ്രാസ്ട്രക്ചറിന്റെ നവീകരണത്തിൽ കഠിനാധ്വാനം ചെയ്ത എൻ‌ബി‌ടി‌സി ജീവനക്കാർക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.നേരത്തെ, 2025 ജനുവരി 14 ന് ഗവർണറുടെ ജനറൽ കൗൺസിലുമായി നടന്ന ഒരു യോഗത്തിൽ, നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിൽ മാതൃകാപരമായ ശ്രമങ്ങൾക്ക് എൻ‌ബി‌ടി‌സി ഗ്രൂപ്പിനെ ഹിസ് എക്സലൻസി അഭിനന്ദിച്ചിരുന്നു. എൻ‌ബി‌ടി‌സി ഗ്രൂപ്പ് നുവൈസീബ് അതിർത്തിയുടെ നവീകരണം വിജയകരമായി പൂർത്തിയാക്കി, രാഷ്ട്രത്തോടുള്ള അവരുടെ മുൻകൈയും സമർപ്പണവും പ്രകടമാക്കി. അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി, 2025 ജനുവരി 14 ന് അൽ അഹ്മദി ഗവർണറേറ്റ് ഓഫീസിൽ വെച്ച് എൻ‌ബി‌ടി‌സി ഗ്രൂപ്പിനെ ഹിസ് എക്‌സലൻസി ഒരു മെമന്റോ നൽകി ആദരിച്ചു. നുവൈസീബ് അതിർത്തി നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വെറും 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി കൊണ്ട് കമ്പനിയുടെ ‘ഒരു ടീം, ഒരു കുടുംബം’ എന്ന കമ്പനിയുടെ പ്രഖ്യാപിത നയത്തിന്റെ വിജയകരമായ ഒരു ഉദാഹരണം കൂടി കുറിക്കപ്പെട്ടു.

Continue Reading

Featured