Featured
ഫെഡറൽ സംവിധാനമെന്ന
തുറുപ്പുചീട്ട്
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
ബിജെപി ഇന്നൊരു ഉത്തരേന്ത്യൻ ഭരണപ്പാർട്ടി മാത്രമാണ്. അവിടെനിന്ന് നാലുവർഷം മുമ്പ് നേടിയ ഭൂരിപക്ഷത്തിൻറെ ബലത്തിൽ കേന്ദ്രഭരണം പിടിച്ചെടുത്ത ബിജെപിയും പ്രതിപക്ഷസംസ്ഥാന സർക്കാരുകൾക്കുനേരെ കേന്ദ്ര ഏജൻസികളെക്കൊണ്ട് പ്രതികാരം വീട്ടാൻ തുടങ്ങിയിട്ട് അത്രയും വർഷത്തെത്തന്നെ പഴക്കമുണ്ട്. മോദി സർക്കാരിൻറെ ഒന്നാംഘട്ട ഭരണത്തിൽ നിന്ന് വ്യത്യസ്തമായി തികച്ചും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളാണ് രണ്ടാംഘട്ട സർക്കാർ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കേന്ദ്ര ബിജെപി സർക്കാരിൻറെ പ്രധാന ലക്ഷ്യം തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ എങ്ങനെയും മാനംകെടുത്തി കുറച്ച് എംപിമാരെ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കണമെന്നാണ്. അതിന് എന്തെല്ലാം അടവുകളാണ് മാസങ്ങൾക്കുമുമ്പേ പ്രധാനമന്ത്രി പയറ്റിത്തുടങ്ങിയിട്ടുള്ളത്. കുറെ ഹൈന്ദവ സന്യാസിമാരെ തമിഴ്നാട്ടിലെ ഏതോ മഠത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് ക്ഷണിച്ചുവരുത്തി ലോക്സഭാ സ്പീക്കറുടെ ചെയറിനരികെ ചെങ്കോല് പ്രതിഷ്ഠിച്ച സംഭവം തമിഴ് ജനതയുടെ ഹൃദയം വശീകരിക്കാനുള്ള ഒരു തന്ത്രമായിരുന്നു. ഈ സന്യാസിമാർക്കൊക്കെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്നുള്ള കാര്യം പ്രത്യേകം ചിന്തിക്കേണ്ട വിഷയമാണ്. അവരൊക്കെ ഏതെല്ലാം വിധത്തിൽ ആത്മീയരംഗത്ത് പ്രസിദ്ധരാണെന്നുള്ള കാര്യവും അറിയില്ല.
മഠാധിപന്മാരായ അത്തരം സന്യാസിമാരുടെ മുമ്പിൽ ഒരു മതേതരരാജ്യത്തിൻറെ പ്രധാനമന്ത്രി സാഷ്ടാംഗം നമസ്ക്കാരം നടത്തി ഇന്ത്യയെ ലജ്ജിപ്പിച്ച ചിത്രവും കാണാനിടയായി. അത് ഭാരതത്തെ ഒരു ഹിന്ദുരാജ്യമാക്കാനുള്ള അദമ്യമായ മോഹത്തിൻറെ പ്രതിഫലനവും അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യവുമായി തള്ളിക്കളയാവുന്നതേയുള്ളൂ. പക്ഷേ ചെങ്കോലും അതുമായി ബന്ധപ്പെട്ട തമിഴ് സന്യാസിമാരെ ഡൽഹിക്ക് ക്ഷണിച്ച് ആദരിച്ചതിനു പിന്നിലും ഗൂഢമായ രാഷ്ട്രീയതന്ത്രമാണുള്ളത്. തമിഴ്നാട്ടിൽ ബിജെപിയുടെ എൻഡിഎ സഖ്യത്തിൽ ഉൾപ്പെടുന്നത് എഐഎഡിഎംകെയാണ്. പശുവും ചത്തു മോരിലെ പുളിയും പോയി എന്നപോലെയാണ് ആ പാർട്ടി ഇപ്പോൾ തമിഴ്നാട്ടിൽ. എംജി ആറും ജയലളിതയും മൺമറഞ്ഞപ്പോൾ എഐഎഡിഎംകെയുടെ നിയന്ത്രണം ആരുടെ കയ്യിലാണെന്ന് അവിടുത്തെ ജനങ്ങൾക്ക് അറിയില്ല. പനീർശെൽവത്തിൻറെ കയ്യിലോ പളനിസ്വാമിയുടെ കയ്യിലോ അങ്ങനെ വേരറ്റ പാർട്ടിയുമായി സഖ്യം തുടർന്നിട്ടും വലിയ കാര്യമില്ലെന്ന് ബിജെപിക്ക് അറിയാം. അപ്പോൾ ആത്മീയതന്ത്രങ്ങളും വിരട്ടലുംകൊണ്ട് എങ്ങനെ കൂടുതൽ സീറ്റുനേടാമെന്ന ചിന്തയിലാണിപ്പോൾ ബിജെപി. സാമാന്യജനങ്ങൾക്കുപോലും പേരറിയാത്ത സന്യാസിമാരെക്കൊണ്ട് കാര്യം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇഡിയെക്കൊണ്ട് വിരട്ടി, രണ്ടിടി കൊടുത്ത് എങ്ങനെ അടുത്ത തവണകൂടി അധികാരം നേടാമെന്ന ചിന്തയുടെ അനന്തരഫലമാണ് സ്റ്റാലിൻ മന്ത്രിസഭയിലെ സെന്തിൽ ബാലാജിയുടെ അറസ്റ്റും തുടർന്നുണ്ടായ സംഭവവികാസങ്ങളും. ഡിഎംകെ എന്ന തമിഴ്നാട്ടിലെ ഭരണപ്പാർട്ടിയെ ജനമധ്യത്തിൽ നാണംകെടുത്തി അല്ലെങ്കിൽ വെടക്കാക്കി തനിക്കാക്കുന്ന രാഷ്ട്രീയതന്ത്രം. അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചെന്നെയിൽ വന്നപ്പോൾ പ്രത്യാശപ്രകടിപ്പിച്ചത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 25 സീറ്റെങ്കിലും നേടുമെന്നാണ്. ഷായുടെ ആ ലക്ഷ്യത്തിലേക്ക് എൻഡിഎ എത്തണമെങ്കിൽ മണ്ണു പാകപ്പെടുത്തൽ അനിവാര്യമാണ്. അതിന് ബിജെപി സ്വീകരിച്ച വളഞ്ഞ വഴികളാണ് ചെങ്കോലും സെന്തിൽ ബാലാജിയുടെ അറസ്റ്റും.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തൻകാര്യ നേട്ടത്തിനായി സമർത്ഥമായി ഉപയോഗിക്കുന്ന പാർട്ടിയാണ് ബിജെപി. അവരിപ്പോൾ ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്ന ഏകസംസ്ഥാനമായ കർണ്ണാടക നഷ്ടപ്പെട്ട് മാനംനോക്കി നടക്കുകയാണ്. പിന്നെയുള്ള ഏക ആശ്വാസം കേന്ദ്രഭരണം ഉണ്ടെന്നുള്ളതാണ്. ആ അധികാരം ഉപയോഗിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ എങ്ങനെ വിരട്ടി കാര്യം സാധിക്കാനുള്ള തന്ത്രപ്പാടിലാണിപ്പോൾ അവർ.
അതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് സെന്തിലിനോടും ഡിഎംകെയോടുമുള്ള ഇഡി നടപടികൾ. അതിനായി സെന്തിലിനെതിരെ ഇഡി ചുരണ്ടിയെടുത്തത് കാലഹരണപ്പെട്ട പത്തുവർഷം മുമ്പുള്ള കേസും. ഇത് സ്റ്റാലിനെ വല്ലാതെ ക്രുദ്ധനാക്കി. ഞാൻ തിരിച്ചടിച്ചാൽ നിങ്ങൾ നിലംതൊടാതെ ഓടുമെന്ന് തമിഴിൽ അദ്ദേഹം പച്ചയ്ക്ക് പറയുകമാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു. സിപിഎം നേതാവും മധുര എംപിയുമായ സുവെങ്കടേശനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിൻറെ പേരിൽ തമിഴ്നാട് ബിജെപി സെക്രട്ടറി എസ്.ജി. സൂര്യയെ അറസ്റ്റു ചെയ്തത് അതിൻറെ ഭാഗമാണ്. ജാതിസംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രചരണം നടത്തി എന്ന കുറ്റം ചുമത്തിയാണ് സൂര്യയെ സെൻട്രൽ ജയിലിൽ അടച്ചിരിക്കുന്നത്. അങ്ങനെ കേന്ദ്രസർക്കാരും പ്രതിപക്ഷ സംസ്ഥാനസർക്കാരും തമ്മിലുള്ള യുദ്ധത്തിന് തുടക്കമായി. ഇനി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനകം എന്തൊക്കെ ചതുരംഗക്കളികൾ കാണാൻ കിടക്കുന്നു. ഈ യുദ്ധത്തിൻറെ അടിയൊഴുക്കായി കാണേണ്ട പ്രധാന കാര്യം ഫെഡറൽസംവിധാനത്തിൻറെ അരികുപിടിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷ സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തുന്ന പ്രതികാര നടപടികളാണ്. അതേസമയം ആ സംവിധാനത്തിൻറെ മറ്റൊരു നല്ല വശമായ, കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് കൊടുക്കേണ്ട വിഹിതം പൂർണ്ണമായും കൊടുക്കുന്നതുമില്ല. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മന്ത്രി കെ.എൻ.ബാലഗോപാലിൻറെ കേന്ദ്രത്തോടുള്ള പ്രധാനപരാതി കടമെടുപ്പ് പരിധിയിൽ കേരളത്തിന് ഏഴായിരം കോടിക്കുകൂടി അർഹതയുണ്ടെന്നാണ്. ഇന്ത്യ എന്ന മഹത്തായ രാഷ്ട്ര സംവിധാനത്തെ എങ്ങനെ ബിജെപി സമർത്ഥമായി ഉപയോഗിക്കുന്നു എന്നതിന് തെളിവാണിത്.
വാൽക്കഷണം:
സംസ്ഥാന സിപിഎം സെക്രട്ടറി എൻ.വി.ഗോവിന്ദൻ അറിയാതെ ഒരുകാര്യം ഇതിനകം വിവാദമായിരിക്കുന്നു. എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽതോമസ് ബികോം ജയിക്കാതെ എംകോമിന് പഠിക്കുന്നു. ഗോവിന്ദൻ അറിഞ്ഞാൽ ഇത് മാധ്യമസൃഷ്ടിയാണെന്നും ആടിനെ പട്ടിയാക്കുന്ന പണിയാണെന്നും പറഞ്ഞുകളയും. ബികോം പാസ്സായി എംകോമിന് പഠിക്കുന്ന കുട്ടികൾ പോയി നിഖിലിൻറെ ചന്തി കടിക്കുകയോ അല്ലെങ്കിൽ എസ്എഫ്ഐയിൽ ചേരുകയോ ഇനി തരമുള്ളൂ. പിന്നെ പരാതിക്കാരി എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമായ ഒരു വിദ്യാർത്ഥിനി എന്നതാണ് അൽപ്പം ആശ്വാസം.
Delhi
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.
എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Delhi
വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി
ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.’എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.
‘ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.
Featured
ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News19 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login