തിരുവനന്തപുരം: മതം ഉപേക്ഷിക്കുന്നതായി സംവിധായകൻ അലി അക്ബറിന്റെ പ്രഖ്യാപനത്തിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ ട്രോൾ പൂരം . ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് മരിച്ചപ്പോൾ നിരവധി ആളുകൾ ഫേസ്ബുക്കിൽ ആഹ്ളാദപ്രകടനം നടത്തിയതായും അതിൽ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നും, അലി അക്ബർ പറഞ്ഞു. ബിപിൻ റാവത്തിന്റെ മരണവാർത്ത ദിവസം അലി അക്ബർ നടത്തിയ ലൈവ് വീഡിയോയിലെ വർഗീയ പരാമർശ ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മറ്റൊരു അക്കൗണ്ട് വഴി ലൈവിൽ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുക്കുന്നത്.
ഇമോജി ഇട്ടവർക്കെതിരെ സംസാരിച്ചു അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് അക്കി. ഇത് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ മതം ഉപേക്ഷിക്കുന്നു.എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുന്നു.ആയിരക്കണക്കിന് ഇമോജികൾ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിതെന്നും അദ്ദേഹം ലൈവിൽ പറഞ്ഞു.ഭാര്യയുമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം ലൈവിൽ പറയുന്നു. എന്നാൽ സംവിധായകന്റെ പ്രഖ്യാപനത്തിനുശേഷം നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പ്രഖ്യാപനം ഏറ്റെടുത്ത ട്രോളൻമാർ വിഷയം ആഘോഷമാക്കിയിരിക്കുകയാണ്.
മതം ഉപേക്ഷിക്കുന്നതായുളള സംവിധായകൻ അലി അക്ബറിന്റെ പ്രഖ്യാപനം ആഘോഷമാക്കി ട്രോളൻമാർ; സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ പൂരം
