ആരോ​ഗ്യ മന്ത്രിയെ ട്രോളി നടി അമേയ മാത്യൂ

ഈ കപ്പൽ ആടിയുലയുകില്ല സാർ, ഇതിനൊരു കപ്പിത്താനുണ്ട് കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമാണ് ആരോ​ഗ്യമന്ത്രിയുടെ ഈ വാക്കുകൾ.ട്രോളുകളായും വീഡിയോകളായും നിരവധി പേരാണ് ഇത് ഏറ്റ് പിടിച്ചിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് സഭയിൽ നടന്ന ചർച്ചയിലാണ് ആരോ​ഗ്യ മന്ത്രി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. എന്നാൽ ട്രോളുകളുടെ പെരുമഴയാണ് ശേഷം ആരോ​ഗ്യമന്ത്രിക്ക് നേരിടേണ്ടിവന്നത്. ഇപ്പേഴിതാ ആരോ​ഗ്യ മന്ത്രിയുടെ ഈ വാക്കുകൾ ഏറ്റ് പിടിച്ചിരിക്കുകയാണ് പ്രമുഖ വെബ്സീരീസ്, സിനിമാ താരമായ അമേയ മാത്യൂ. വയനാട് 900 കണ്ടി പാലത്തിന് മുകളിൽ നിൽക്കുന്ന ചിത്രത്തിന് അമേയ നൽകിയ അടികുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
900-കണ്ടിയിലെ ​ഗ്ലാസ് ബ്രിഡ്ജ് , ഞങ്ങൾക്കുറപ്പുണ്ട് സാർ , ഈ പാലം ആടിയുലയുകില്ല, ഇതിനൊരു കപ്പിത്താനുണ്ട്.
എന്നാണത്. എന്തായാലും ചിത്രം ആ​ഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.

Related posts

Leave a Comment