ട്രിവാ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ്: തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ‘ട്രിവാ റിയാദ് ‘ ഓണാഘോഷം റിയാദ് എക്സിറ്റ് 18 ലെ  അൽ വലീദ് ഇസ്ത്രഹായിൽ സംഘടിപ്പിച്ചു. ട്രിവയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു.

അത്ത പൂക്കളം, മഹാബലി എഴുന്നള്ളത്തു, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, കരോക്കേ ഗാനമേള, നടൻ പാട്ട്,  കുടുംബാംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച കലാ കായീക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും പരിപാടിക്ക് മിഴിവേകി.

ജോയിന്റ് കൺവീനർ മാഹീൻ കണിയാപുരം  ട്രെഷറർ ജഹാംഗീർ, ഷഹനാസ് ചാറയം, അനിൽ അളകാപുരി, റഫീഖ് വെമ്പയം, വിജയൻ നെയ്യാറ്റിൻകര, ശ്രീലാൽ, ഷാൻ പള്ളിപ്പുറം, വിൻസൻ്റ് കെ ജോർജ്, റൗഫ് കുളമുട്ടം, മുഹമ്മദ്‌ ഷാ വെഞ്ഞാറമൂട്, ജബ്ബാർ പൂവാർ, ഷിഫിൻ അക്ബർ, ഷമീർ കണിയാപുരം, സലിം ആലാംകോട്, നവാസ് വർക്കല, സഫീർ റഹുമാൻ, അനസ് ചാത്തമ്പറ, അംജത് സമദ്, രാജൻ, സുധീർ കോക്കര, അനസ് തൊളിക്കോട്, നിബു ഹൈദർ, സനോഫർ വർക്കല, ഷാഫി കല്ലറ, നൗഷാദ് പോത്തൻകോട്, ഫിറോസ് നേമം, നസറുള്ള കുളമൂട്ടം, സജിൻ സലിം, നാസർ കല്ലറ എന്നിവർ നേതൃത്വം നൽകി.  മഹാബലി ആയി മാത്യു ജോസഫ് വേഷമിട്ടു.

ചെയർമാൻ നബീൽ സിറാജ്  ശിഹാബ് കൊട്ടുകാട് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.  പ്രസിഡന്റ് നിഷാദ് ആലംകോടിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും കൺവീനർ നിസാം വടശേരിക്കോണം നന്ദിയും പറഞ്ഞു. 

Related posts

Leave a Comment