പൊന്നാനിയില്‍ വീണ്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് പുന:പരിശോധിക്കണം യു.ഡി.എഫ്

പൊന്നാനി: കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും നഗരസഭയില്‍ വീണ്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് അന്വഷിച്ച് ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിനോട് ആവശ്യപ്പെട്ടു.ഡി.പി.ആര്‍ കണക്കിലുണ്ടായ പിഴവുകള്‍മുലം ഒരു നഗരത്തെയും ജനങ്ങളെയും കച്ചവടക്കാരെയും തൊഴിലാളികളെയും ബന്തികളാക്കുന്ന നടപടി തികഞ്ഞ ക്രൂരതയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെട്ടുത്തി.ചില ജീവനക്കാരുടെ പിഴവുമുലമുണ്ടായ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വഷിച്ച് അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കലക്ടറുമായും സര്‍ക്കാറുമായും അടിയന്തരമായി ബന്ധപ്പെട്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.നഗരത്തിലെ എല്ലാ വാര്‍ഡുകളിലും ക്യാമ്പുകള്‍ നടത്തി വാക്‌സിന്‍ നല്‍കാന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.മുന്‍ നഗരസഭ ചെയര്‍മാന്‍ വി.പി.ഹുസൈന്‍ കോയ തങ്ങള്‍,ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫ്, സുരേഷ് പുന്നക്കല്‍,വി.വി.ഹമീദ്,കുഞ്ഞിമുഹമ്മത് കടവനാട്,എം.അബ്ദുള്‍ ലത്തീഫ്, എ.പവിത്രകുമാര്‍, നബീല്‍ നൈതല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment