Connect with us
48 birthday
top banner (1)

Kerala

വിദ്വേഷ രാഷ്ട്രീയം എത്ര ആപത്കരമാണെന്ന് മണിപ്പൂരിലേക്കുള്ള യാത്ര പഠിപ്പിച്ചു: രാഹുൽ ഗാന്ധി

Avatar

Published

on

കോടഞ്ചേരി (കോഴിക്കോട്) : വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം എത്രത്തോളം ആപത്കരമാണെന്ന പാഠം മണിപ്പൂരിലേക്കുള്ള യാത്ര തന്നെ പഠിപ്പിച്ചുവെന്ന് രാഹുൽഗാന്ധി.
വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ഉത്പന്നമാണ് മണിപ്പൂർ. 19 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലൊരു ക്രൂരത വേറെ എവിടേയും കണ്ടിട്ടില്ല. ഒരു മനുഷ്യനെ രണ്ടായി കീറുന്നതുപോലുള്ള കാഴ്ചകൾ അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം വിവരിച്ചു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തോടു ചേർന്ന് നിർമിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി സെൻ്ററിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ.

മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. ആക്രമവും ബലാത്സംഗവും കൊലയും അവിടെ തുടരുകയാണ്. മണിപ്പൂരിൽ രണ്ടു സ്ത്രീകളെ കണ്ടു; അവർ അനുഭവിച്ച പീഡനങ്ങൾ തന്റെ മനസ്സിനെ വല്ലാണ്ട് അസ്വസ്ഥമാക്കി. സുരക്ഷ ഭടന്മാർ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെയും വർഗീയ ചേരിതിരിവിന്റെയും അസ്വസ്ഥതയുടെ ഫലമായി തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തുന്നു. അവിടുത്തെ അക്രമം അവസാനിപ്പിക്കണം. അവിടുത്തെ മുറിവുകൾ ഉണങ്ങാൻ ദശാബ്ദങ്ങൾ വേണ്ടിവരും. വിഷമങ്ങളും വൈരാഗ്യവും അത്ര വേഗം മാഞ്ഞു പോവില്ല.
വിദ്വേഷത്തിൻ്റെ രാഷ്ട്രീയം കൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന കാലത്ത് എല്ലാവരെയും ചേർത്തു നിർത്തലാണ് പ്രധാനം. സ്നേഹവും കരുണയും രാജ്യം മുഴുവൻ പ്രസരിപ്പിക്കുകയാണ് നമ്മുടെ കർത്തവ്യം. മണിപ്പൂർ ജനതയെ ചേർത്തു പിടിക്കലും അവർക്കിടയിൽ സമാധാനത്തിൻ്റെ സന്ദേശമെത്തിക്കലും അതിൻ്റെ ഭാഗമാണ്. വിദ്വേഷവും വിഭാഗീയതയും ഇന്ത്യയിൽ ഇനിയും കൂടുതൽ വ്യാപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

Advertisement
inner ad

രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്യു കുഴൽനാടൻ എംഎൽഎ പരിഭാഷപ്പെടുത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എ. കെ കൗസർ, വികസനകാര്യ ചെയർമാൻ ടി.എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സണ്ണി കാപ്പാട്ടുമല,കെ.എം ബഷീർ,കെ.എം പൗലോസ്, വിൻസെന്റ് വടക്കേമുറിയിൽ, ജോർജ് മച്ചുകുഴിയിൽ, പ്രിൻസ് പുത്തൻ കണ്ടം, ജയേഷ് ചാക്കോ, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad

Kerala

ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി

Published

on

കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലായിരുന്നു. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രമായിരുന്നു. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതിനിടെയാണ്
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്.

Advertisement
inner ad
Continue Reading

Kannur

കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Published

on

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.

Advertisement
inner ad
Continue Reading

Kerala

പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ​ഗവർണർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.

Advertisement
inner ad

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Featured