ദുബായ് യാത്ര ; വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഉടമകൾക്കുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ലൈദുബായ്

നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും സന്ദർശന വിസക്കാർക്കും എൻട്രി പെർമിറ്റ് ഉടമകൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫ്ലൈദുബായ് പുറത്തിറക്കി. യു.എ.ഇ അധികൃതർ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിയമങ്ങൾ വരുന്നത്. ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കും ലഭ്യമാണ്.
  ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ഏത് തരത്തിലുള്ള വിസയിലും യു.എ.ഇയിലേക്ക് പറക്കാം. എയർലൈനിൻറെ  വെബ്‌സൈറ്റിലെ തിങ്കളാഴ്ച്ചത്തെ  യാത്രാ അപ്‌ഡേറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
2021 ഓഗസ്റ്റ് 30 ന് പുലർച്ചെ 12:01 മുതൽ യു.എ.ഇയിലെ ഉചിതമായ അതോറിറ്റി അനുവദിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിസയും അല്ലെങ്കിൽ പ്രവേശനാനുമതിയുമുള്ള ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇന്ത്യ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, സിയറ ലിയോൺ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, വിയറ്റ്നാം, സാംബിയ എന്നിവിടങ്ങളിലുള്ള  യാത്രക്കാർക്ക് ദുബായിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ട്. 

യാത്രക്കാർക്കുള്ള പ്രവേശന ആവശ്യകതകൾ
* യു.എ.ഇയിലേക്ക് മടങ്ങുന്നതിന്  റെസിഡൻറ് വിസയുള്ള യാത്രക്കാരാണെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് (I.C.A) അനുമതി ഉണ്ടായിരിക്കണം അല്ലെങ്കിൽ ദുബായ് റെസിഡൻസി വിസ ഉള്ളവരാണെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് അനുവദിച്ച അംഗീകാരം ഉണ്ടായിരിക്കണം.
* യാത്രക്കാർക്ക് കൊവിഡ്  പി.സി.ആർ ടെസ്റ്റിൻറെ നെഗറ്റീവ്  റിസൾട്ട് (ഒരു ക്യുആർ കോഡ് പ്രദർശിപ്പിക്കുന്നത്)  കൈവശം വയ്‌ക്കേണ്ടതുണ്ട്. ഇംഗ്ലീഷിലോ അറബിയിലോ  അച്ചടിച്ച  പകർപ്പ് പുറപ്പെടുവെയ്ക്കുന്ന ഫലം  അംഗീകൃത ആരോഗ്യ മേഖലയിൽ  നിന്നുള്ളതായിരിക്കണം . ദുബായിലേക്കുള്ള അവരുടെ യാത്രയ്ക്ക്  48 മണിക്കൂറിനുള്ളിൽ  നടത്തിയതായിരിക്കണം പരിശോധന.
* വിമാനത്തിൽ  കയറുന്നതിന്  ആറു മണിക്കൂറിനുള്ളിൽ യാത്രക്കാർ ദ്രുതഗതിയിലുള്ള പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം. ക്യുആർ കോഡുള്ള ടെസ്റ്റ് റിപ്പോർട്ടായിരിക്കണം.
ദുബായിൽ എത്തിച്ചേർന്നാൽ 
* യാത്രക്കാർ ദുബായിൽ എത്തുമ്പോൾ പി.സി.ആർ  ടെസ്റ്റ് നടത്തണം.
* നിങ്ങൾ ഒരു യു.എ.ഇ നിവാസിയോ ദുബായിൽ എത്തുന്ന സന്ദർശകനോ ​​ആണെങ്കിൽ, നിങ്ങളുടെ യാത്ര  പുറപ്പെടുന്ന സ്ഥലത്ത് നിന്നും  എടുത്ത ഒരു നെഗറ്റീവ് കൊവിഡ് -19 പി.സി.ആർ പരിശോധനാ ഫലം കാണിക്കേണ്ടതുണ്ട്.  പരിശോധന ഫലം എടുത്തിട്ട് 72 മണിക്കൂറിൽ കൂടുതൽ ആവാൻ പാടില്ല.

Related posts

Leave a Comment