ട്രിനിറ്റി മാർത്തോമാ ഇടവക (ഇംഗ്ലീഷ്) കൺവെൻഷൻ ഒക്ടോബർ 8 മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ (ഇംഗ്ലീഷ്) ഒക്ടോബർ 8,9, 10 തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) വച്ചാണ് കൺവെൻഷൻ യോഗമാണ് നടത്തുന്നത്.

കോവിഡ് 19 പശ്ചാത്തലത്തിൽ യോഗങ്ങൾ ഇടവകയുടെ യൂട്യൂബ് ലിങ്കിൽ കൂടിയും തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരിക്കിയിട്ടുണ്ട്. മറ്റന്നാൾ വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്കും യോഗങ്ങൾ ആരംഭിക്കും. കൺവെൻഷൻ സമാപന പ്രസംഗം ഞായറാഴ്ച രാവിലെ 8:30 യ്ക്കു വിശുദ്ധ കുർബാന ( ഇംഗ്ലീഷ് ) മദ്ധ്യേ നടക്കും. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും ഡാളസ് സെഹിയോൻ മാർത്തോമാ ഇടവക വികാരിയുമായ റവ, ലാറി വർഗീസ് ദൈവ വചന പ്രഘോഷണത്തിനു നേതൃത്വം നൽകും.

ഹൂസ്റ്റൺ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അംഗമായി ജനിച്ച്‌, ഇടവക ജനങ്ങളുടെ ആത്മീക പിന്‍ബലത്തോടെ, നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന്, മാര്‍ത്തോമാ സഭയിലെ ഒരു പട്ടക്കാരനായി തീര്‍ന്ന അനുഗ്രഹീത വ്യക്തിത്വമാണ് ലാറി അച്ചൻ. മികച്ച സംഘാടകന്‍, വാഗ്മി, ഭദ്രാസന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച അച്ചന്‍, ഇപ്പോള്‍ സൌത്ത് വെസ്റ്റ്‌ റീജിയന്‍ സെന്റര്‍ എ , സെന്റര്‍ ബി യൂത്ത് ഫെലോഷിപ്പിന്റെ പ്രസിഡണ്ട്‌ ആയി നേതൃത്വം വഹിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ. റോഷൻ വി. മാത്യൂസ് (വികാർ ഇൻ ചാർജ്) – 713 408 7394
റെജി ജോർജ് (സെക്രട്ടറി) – 713 806 6751

യൂട്യൂബ് ലിങ്ക് : trinitymtc.org/live

Related posts

Leave a Comment