വി.കെ.മാധവൻ നായർക്ക് സ്നേഹാദരവ് ; “മാധവം… മനോഹരം…” എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു


വട്ടിയൂർക്കാവ്: തലസ്ഥാനത്തെ പുണ്യപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നായ മരുതംകുഴി ശ്രീ ഉദിയന്നൂർ ദേവീ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും,ഹിന്ദുസ്ഥാൻ ലാറ്റക്‌സ് മുൻ മാനേജരും, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഐ.എൻ.ടി.യു.സി.യൂണിയൻ സ്ഥാപകനും, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് എക്‌സ്.എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റും, മുൻ വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ അറപ്പുര വൃന്ദാവനത്തിൽ വി.കെ.മാധവൻ നായരുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് വട്ടിയൂർക്കാവ് എം.കൃഷ്ണപിള്ള സ്മാരക എൻഎസ്എസ് കരയോഗത്തിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്‌സ് എക്‌സ്.എംപ്ലോയീസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്നേഹാദരവ് എൻഎസ്എസ് നായകസഭാംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ.എം.സംഗീത് കുമാർ ഉദ്‌ഘാടനം ചെയ്തു. കെ.മുരളീധരൻ എം.പി വി.കെ മാധവൻ നായരെ ഷാൾ അണിയിച്ച് ആദരിച്ചു. ചികിത്സാ സഹായ വിതരണവും, പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ രേവതി രാജിന് ക്യാഷ് അവാർഡ് വിതരണവും കെഎഎസ് റാങ്ക് ജേതാവായ പാർവതി ചന്ദ്രന് സ്വീകരണവും വികെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് മുൻ സിഎംഡിയും സരസ്വതി വിദ്യാലയ ചെയർമാനുമായ ജി.രാജമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ് കെയർ ഡയറക്ടർ ഇ.എ.സുബ്രഹ്മണ്യൻ, ഡോ.കെ.മോഹൻകുമാർ,ശാസ്തമംഗലം മോഹൻ, ആനാട് ജയൻ, വീണാ.എസ്.നായർ, ആർ.വി.സതീന്ദ്രകുമാർ, എസ്.എസ്.മധുസൂദനൻ നായർ, വി.ജി.ഗിരികുമാർ, ഐ.എം.പാർവ്വതി, നന്ദഭാർഗ്ഗവ്, ആർ.രാജൻ കുരുക്കൾ,വാഴോട്ടുകോണം ചന്ദ്രശേഖരൻ, എസ്.ഹരിശങ്കർ, കെ.സുകുമാരൻ, പി.സോമശേഖരൻ നായർ, എസ്.ജനാർദനൻ പിള്ള, എം.ഷാഹുൽ ഹമീദ്, എൻ.എസ്.ഷാജികുമാർ, കാവല്ലൂർ കൃഷ്ണൻ നായർ, എസ്.സംഷീർ, വട്ടിയൂർക്കാവ് അനിൽകുമാർ, വി.എസ്.അരവിന്ദ്, എം.ആർ.പ്രശസ്ത്, മിഥുൻ.പി.ഹരൻ, വി.ജി.മിനിമോൾ എന്നിവർ ആശംസകൾ നേർന്നു.
വട്ടിയൂർക്കാവ് ജി.ചന്ദ്രശേഖരൻ നായർ സ്വാഗതവും, എൻ.കാർത്തികേയൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തി. വി.കെ.മാധവൻ നായരുടെ ജീവിതയാത്രയെ രേഖപ്പെടുത്തിയ “മാധവം… മനോഹരം…” എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

Related posts

Leave a Comment