സാസ്കാരിക കേരളം കേഴുന്നു, നെടുമുടിക്ക് യാത്രാമൊഴി


തിരുവനന്തപുരംഃ അന്തരിച്ച മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അന്ത്യാഞ്ജലി. പ്രിയ നടന് ആദരാഞ്ജലി അർപ്പിക്കാനും യാത്രാമൊഴി നൽകാനുമായി ആയിരങ്ങളാണ് തലസ്ഥാന ന​ഗരത്തിലേക്ക് ഒഴുകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ജനസഹസ്രങ്ങളാണ് ഇന്നലെയും ഇന്നുമായി തിരുവനന്തപുരം വട്ടിയൂർകാവ് തമ്പിലേക്ക് ഒഴുകിയെത്തിയത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരടക്കം വൻജനാവലി ഇവിടെയെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഇന്നലെത്തന്നെ പ്രിയ നടന് ആദരാഞ്ജലി അർപ്പിച്ചു.
രാവിലെ പത്തരയോടെ തിരുവനന്തപുരം അയ്യങ്കാളി സ്മാരകത്തിലെത്തിച്ച ഭൗതിക ശരീരത്തിൽ നാനതുറകളിൽപ്പെട്ട ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, കെപിസിസി പ്രസിഡന്ർറ് കെ. സുധാകരന് തുടങ്ങിയവര് പതിനൊന്നരയ്ക്കെത്തി ആദരാഞ്ജലി അർപ്പിക്കും. മന്ത്രിമാർ,. എംപിമാർ, എംഎൽഎമാർ, സാംസ്കാരിക നായകർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവരും അയ്യൻകാളി സ്മാരകത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
അന്തരിച്ച നടൻ നെടുമുടി വേണുവിന് അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നുച്ച കഴിഞ്ഞ രണ്ടിന് ശാന്തികവാടത്തിലാണ് സംസ്കാരം.

Related posts

Leave a Comment