മുഴുവൻ വുദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകിയെന്ന സർക്കാർ വാദം വ്യാജം; പഠന സൗകര്യമില്ലാതെ ആദിവാസി വിദ്യാർത്ഥികൾ

പേപ്പാറ: കൊറോണയെ തുടർന്ന് വിദ്യാഭ്യാസം മുഴുവനായി ഡിജിറ്റൽ ആയ സാഹചര്യത്തിൽ പഠന സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് പൊടിയ കാല ആദിവാസി ഊരിലെ വിദ്യാർത്ഥികൾ. ഒരു വർഷമായി അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ഇവരുടെ പഠനം മുടങ്ങിയ അവസ്ഥയിലാണ്. ഇവിടെ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിൽ റേഞ്ച് കിട്ടാത്തതാണ് ഓൺലൈൻ പഠനം മുടങ്ങാൻ പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. ഇവിടെ പ്രധാനമായും ടവർ സ്ഥാപിച്ചിട്ടില്ല. മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ അവകാശപെടുമ്പോഴും ഇവർക്ക് വേണ്ട സഹായ സൗകര്യങ്ങൾ എത്തിച്ച് കൊടുക്കാൻ ഇതുവരെയും അധികാരികളോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല.

ടവർ സ്ഥാപിക്കണമെന്ന ഇവിടുത്തുകാരുടെ ആവശ്യം ആരും ​ഗൗനിച്ചില്ല എന്നതു മാത്രമല്ല ഇവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നാളിതുവരെ സർക്കാർ തയ്യാറായിട്ടുമില്ല. ടി.വി , മൊബൈൽ ഫോൺ എന്നിങ്ങനെ ഓൺ ലൈൻ സംവിധാനങ്ങൾ എർപ്പെടുത്താമെന്ന് ഉറപ്പ് നൽകിയിട്ടും ഇതൊന്നും ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇത് സംബന്ധിച്ച് സാമൂഹിക പ്രവർത്തകർ കത്ത് നൽകിയിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല .കഴിഞ്ഞ ഒരു വർഷമായി പൊടിയ കാല ആദിവാസി ഊരിലെ വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിച്ച് പോരുകയാണ്. സർക്കാരിൻ്റെ ഒരു പ്രതിനിധി പോലും ഇവിടെ സന്ദർശിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്. എത്രയും പെട്ടെന്ന് ഇവിടുത്തെ വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് ഇവരുടെ ആവശ്യം.

Related posts

Leave a Comment