ആദിവാസി കുട്ടിക്കു ചികിത്സ നിഷേധിച്ചു; കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരനു തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ചികിത്സ നൽകാതെ ആശുപത്രി അധികൃതർ അവഗണിച്ചെന്നും മോശമായി പെരുമാറിയെന്നും പട്ടിഗവർഗ വകുപ്പിന്റെ എസ്.ടി. പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സഹായം ലഭിക്കുന്നില്ലെന്നുമുള്ള മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എസ്.എ.ടി ആശുപത്രി സൂപ്രണ്ടിനും റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർക്കും കമ്മിഷൻ നിർദേശം നൽകി.

Related posts

Leave a Comment