Kerala
‘കൊള്ള ഭരണ’ത്തിനെതിരെ വിചാരണ സദസ്

*മുഖ്യമന്ത്രി അഴിമതിയുടെ ശരശയ്യയിൽ
*അഴിമതിയും ജനദ്രോഹവും അക്കമിട്ട് നിരത്തി യുഡിഎഫ് കുറ്റപത്രം
*കേരളം പുനർ നിർമ്മിക്കുകയല്ല, അപനിർമ്മിക്കപ്പെടുകയാണ്
നിസാർ മുഹമ്മദ്
തിരുവനന്തപുരം: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതമുന്നണി സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും വിപുലമായ പ്രചരണവുമായി യുഡിഎഫിന്റെ വിചാരണ സദസിന് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീരാളിപ്പിടുത്തത്തിൽ ജനജീവിതം ഞെരിഞ്ഞമരുകയാണെന്നും ജനദ്രോഹ നയങ്ങളിൽ ഒന്നാമതെത്താനായി നരേന്ദ്രമോദിയും പിണറായി വിജയനും മൽസരിക്കുകയാണെന്നും വിചാരണ സദസിൽ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
ഭരണം നിശ്ചലമായ കേരളത്തില്‍ സ്വന്തം പരാജയം മൂടിവയ്ക്കാന്‍ മറ്റൊരു ധൂര്‍ത്തുമായി നാട് ചുറ്റാന്‍ ഇറങ്ങിയ ഭരണാധികാരികൾക്കെതിരെ വിചാരണ സദസിൽ കുറ്റപത്രം അവതരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന
സര്‍ക്കാരിന്റെ തുടര്‍ച്ചയായി വന്ന പിണറായി മന്ത്രിസഭയ്ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ നിഴലാകാന്‍ പോലുമായില്ലെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സര്‍ക്കാരിന്റെ കൈയ്യൊപ്പുള്ള ഒരു പദ്ധതി പോലും ഇല്ല. വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം ഉൾപ്പെടെ എല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ 5 വര്‍ഷത്തെ ഭരണനേട്ടങ്ങളാണ്. പരാജയപ്പെട്ട ഒരു ജനവിരുദ്ധ കെ റെയില്‍ അല്ലാതെ പിണറായിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ പോലുമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ, കോക്ലീയര്‍ ഇംപ്ലാന്റേഷന്‍ അടക്കമുള്ള എല്ലാ പദ്ധതികളും ഈ സര്‍ക്കാര്‍ ഇല്ലാതെയാക്കി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിലെ പിടിപ്പുകെട്ട സര്‍ക്കാരുകളുടെ ഒന്നാംസ്ഥാനത്താണ്. പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിലൂടെ കേരളം സൃഷ്ടിച്ചെടുത്ത, എല്ലാവരാലും പ്രശംസിക്കപ്പെട്ട വിവിധ മേഖലകളിലെ നേട്ടങ്ങള്‍ തകര്‍ക്കുന്ന തത്രപ്പാടിലാണ് സര്‍ക്കാരെന്നും കുറ്റപത്രം വിമർശിക്കുന്നു.
കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുമ്പോള്‍ കേരളത്തിന് പുറത്ത് നമ്മെക്കുറിച്ചുള്ളത് അതിദയനീയമായ ചിത്രമാണ്. പിണറായി വിജയന്റെ ഏഴര വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന ഈ സാഹചര്യത്തില്‍ മുടിഞ്ഞ തറവാടിന്റെ സര്‍വ്വ ലക്ഷണവുമൊത്ത സംസ്ഥാനമായി കേരളം
മാറി. പിണറായി വിജയന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ചരിത്രം ഓര്‍ക്കുക മുടിയനായ പുത്രന്റെ ഭരണകാലമായിട്ടായിരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു.
കേരളം പുനഃനിര്‍മിക്കപ്പെടുകയല്ല അപനിര്‍മ്മിക്കപ്പെടുകയാണ്. കേരളം സമസ്ത മേഖലകളിലും പുറകോട്ട് ഓടുകയാണ്. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു. ഇതിനു മറപിടിക്കാന്‍ പഴമുറം കൊണ്ട് സത്യം മറയ്ക്കാന്‍ തത്രപ്പെടുന്ന വിഡ്ഢിയായ മനുഷ്യനെ പോലെ പാഴ്‌ചെലവുകള്‍ കൊണ്ട് യാഥാര്‍ഥ്യം മറയ്ക്കുവാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്നും കുറ്റപത്രം വിമർശിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത ധനപ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിവരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണമില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം നല്‍കുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും പെന്‍ഷന്‍ നല്‍കുന്നില്ല. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ മുടങ്ങി. പാവങ്ങളുടെ അത്താണിയായ കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തിയതിനാൽ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ഗഡു ഡി.എ കുടിശ്ശികയും ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശികയും ഇതുവരെ നല്‍കിയിട്ടില്ല. കേരളം അഭിമാനിച്ചിരുന്ന പൊതുവിതരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടു. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ല. മാവേലി സ്റ്റോറുകള്‍ മാവേലി സങ്ക ല്പത്തിന് തന്നെ അപമാനമാകുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് സമാനമായി സപ്ലൈക്കോയെ ദയാവധത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ക്ഷേമനിധി
പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കെട്ടിട തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മാസങ്ങളായി കുടിശ്ശികയാണെന്ന് കുറ്റപത്രം അക്കമിട്ട് നിരത്തുന്നു.
സംസ്ഥാനത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില സര്‍ക്കാര്‍ നല്‍കുന്നില്ല. നൽകുന്നത് പി.ആര്‍.എസ് ഷീറ്റ് എന്ന ബാധ്യത പത്രമാണ്. സര്‍ക്കാര്‍ ബാധ്യത ബാങ്കുകള്‍ക്ക് സമയത്ത് നല്‍കാത്തത് കാരണം കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ അടക്കം പ്രതിസന്ധിയിലാവുകയും കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ലോണുകള്‍ നിഷേധിക്കുന്ന അവസ്ഥയിലുമാണ്. കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് സിബില്‍ സ്‌കോര്‍ മോശമായത് കാരണം ലോണ്‍ നിഷേധിച്ച സാഹചര്യത്തിലാണ്. റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായധനം മുടങ്ങി. വന്യജീവി ശല്യം കാരണം മലയോര മേഖലയിലെ കര്‍ഷകര്‍ തീരാദുരിതത്തിലാണ്. വന്യമൃഗങ്ങള്‍ വീട്ടുവരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന കര്‍ഷകനെ കൊന്നിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് ഭവന പദ്ധതി നിലച്ചിരിക്കുയാണ്. ലൈഫ് ഭവന പദ്ധതി മുടങ്ങിയത് കാരണം സംസ്ഥാനത്തു ആത്മഹത്യകള്‍ ഉണ്ടായിരിക്കുകയാണ്. തീരദേശത്തെ ജനങ്ങള്‍ നിത്യവും കണ്ണീരിലാണ്. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ നാവിക സൈന്യമെന്നെല്ലാം പൊള്ളപ്രശംസ നടത്തിയ സര്‍ക്കാര്‍ ഓഖിയില്‍ വീട് നഷ്ടപ്പട്ടവരെ സിമന്റ് ഗോഡൗണില്‍ അടച്ചു. വീട്ടിനകങ്ങള്‍ കൊലക്കളങ്ങളായി. ഡസന്‍ കണക്കിന് സ്ത്രീകളും കുട്ടികളും സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടു. മുന്‍കാലത്ത് ഉത്തരേന്ത്യയില്‍ മാത്രം പരിചിതമായ മതഭ്രാന്തന്മാരുടെ ദുരഭിമാന കൊലയും നരബലിയും കേരളത്തിലും എത്തി. വിദ്യാര്‍ത്ഥികള്‍ നാടുവിട്ട് ഓടുകയാണ്. മധ്യകേരളത്തിലെ പ്രശസ്തമായ കലാലയങ്ങളില്‍ പോലും ഒറ്റ കുട്ടിപോലുമില്ല. തൊഴില്‍ തേടുന്ന യുവാക്കള്‍ക്കും നവ സംരംഭകര്‍ക്കും സര്‍ക്കാരിന്റെ വികസന വായ്ത്താരി മാത്രമാണ് നല്‍കാനുള്ളതെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
കരുവന്നൂര്‍, കണ്ടല ബാങ്കുകളില്‍ നടന്ന അഴിമതികള്‍ സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കി. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി. വെള്ളക്കരം 300 ഇരട്ടി വര്‍ദ്ധിപ്പിച്ചു, വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടി. ഭവനനിര്‍മ്മാണത്തിനുള്ള എല്ലാ ഫീസുകളും കുത്തനെ കൂട്ടി. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ചെലവുകള്‍ക്ക് പണം ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളീയത്തിന്റെ പേരില്‍ മാത്രം പൊടിച്ചത് 100 കോടിയിലധികം രൂപയാണ്. മുഖ്യമന്ത്രി അഴിമതിയുടെ ശരശയ്യയിലാണ്. മാസപ്പടി, എ.ഐ ക്യാമറ അഴിമതി, കെ-ഫോണ്‍, സര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, കോവിഡ് കാല പര്‍ച്ചെയ്‌സ് കൊള്ള ഉള്‍പ്പെടെ നിരവധി അഴിമതി ആരോപങ്ങളില്‍ മറുപടി പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കേരളം കണ്ട ഏറ്റവും
വലിയ അഴിമതി സര്‍ക്കാരാണിത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
Death
കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
Alappuzha
എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.
പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു
Kerala
കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കിഫ്ബി വഴി നിര്‍മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ -ഭരണപക്ഷ വാക്‌വാദം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനം താളം തെറ്റിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram3 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login