മഹാരാജാസ് കോളേജില്‍ മരം മുറിച്ചു കടത്തല്‍ : പ്രിന്‍സിപ്പളിനെ തടഞ്ഞുവച്ച് വിദ്യാർത്ഥികൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ മരം മുറിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പളിനെ തടഞ്ഞുവച്ചു. പ്രിൻസിപ്പളിനെയും കൗൺസിൽ അംഗങ്ങളെയും . അഞ്ച് മണിക്കൂറായി തടഞ്ഞ് വച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ആവശ്യം പ്രിൻസിപ്പളിനെ മാറ്റണമെന്നാണ്.

അനുമതി ഇല്ലാതെയാണ് മരം കടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോളേജ് ലൈബ്രറിക്ക് സമീപത്തുണ്ടായിരുന്ന മരമാണ് മുറിച്ച്‌ മാറ്റിയത്. കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

എന്നാൽ പ്രിൻസിപ്പാൾ ഡോ. മാത്യു ജോർജ് തൻറെ അറിവോടെയല്ല മരം മുറിച്ചതെന്ന നിലപാടിൽ ഉറച്ച്‌ നിൽക്കുകയാണ്. മരം മുറിച്ച്‌ കടത്തുമായി ബന്ധപ്പെട്ട് ഇന്ന് മഹാരാജാസ് കോളേജിൽ ചേർന്ന കൗൺസിൽ യോഗത്തിലേക്കാണ് വിദ്യാർത്ഥികൾ തള്ളിക്കയറിയത്.

Related posts

Leave a Comment