മരംമുറി കേസ്; നിലപാട് കടുപ്പിച്ച്‌ കോടതി,ഉന്നതരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം

കൊച്ചി: പട്ടയഭൂമിയിൽ മരം മുറിച്ച കേസിൽ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഉന്നതരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മരംകൊള്ളയുടെ ഗൗരവം ഉൾക്കൊണ്ട് പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മരംമുറി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.അന്വേഷണം പട്ടയഭൂമിയിൽ നടത്തിയ മരംമുറിയിൽ മാത്രം ഒതുക്കരുതെന്നും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സർക്കാർ ഭൂമിയിലേയും വനഭൂമിയിലേയും മരങ്ങൾ മുറിച്ചു കടത്തിയതും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Related posts

Leave a Comment