Kerala
ആശുപത്രികളിൽ ചികിൽസ മുടങ്ങുന്നു;
സർക്കാർ നൽകാനുള്ളത് 1353 കോടി
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അഴിമതിയും ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതിഗുരുതരമായിരിക്കെ, വിവിധ ആശുപത്രികളിലെ ചികിൽസ മുടങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപയാണ്. ഉമ്മൻചാണ്ടി സർക്കാർ ആവിഷ്ക്കരിച്ച കാരുണ്യ പദ്ധതി ഈ സർക്കാരിന്റെ കാലത്ത് ആകെ താളം തെറ്റി. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും ആശുപത്രികൾക്ക് നൽകാനുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്‌പി)സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷം പേർക്ക് ആശുപത്രി ചികിൽസയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപവരെ നൽകുന്നതാണ് പദ്ധതി. സർക്കാർ നിയന്ത്രണത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ആശുപത്രികളിലോ സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിൽസ ലഭിക്കും. കുടിശിക നൽകാത്തതിനാൽ പല ആശുപത്രികളും ചികിൽസയ്ക്ക് തയാറാകുന്നില്ല.
കാരുണ്യ ബനവലന്റ് പദ്ധതികാരുണ്യ ബനവലന്റ് പദ്ധതി മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിൽസാ സഹായം ലഭിക്കുന്നത്. കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും. ഈ രണ്ടു പദ്ധതികളിലുമായി 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. കുട്ടികളുടെ ജനന വൈകല്യങ്ങൾ, രോഗങ്ങൾക്ക് ചികിൽസ നൽകുന്നതിനായി ആവിഷ്കരിച്ച ആർബിഎസ്കെ പദ്ധതിയും താളം തെറ്റി. 5,95,67,784 രൂപയാണ് സർക്കാർ നൽകാനുള്ള കുടിശിക. പതിനെട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായുള്ള ആരോഗ്യകിരണം പദ്ധതിയിൽ 13,82,59,875 രൂപ കുടിശികയുണ്ട്.
നവജാതശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടിക്കൾക്കുവരെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിൽസ നൽകുന്ന ഹൃദ്യം പദ്ധതി കുടിശിക 1,23,00,468 രൂപയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് പദ്ധതിയുടെ ഗതിയും മറ്റൊന്നല്ല. 15000രൂപയുടെ സൗജന്യ ചികിൽസയും 2 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും ലഭിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 7,31,470 രൂപ കുടിശികയുണ്ട്. അമ്മയും കുഞ്ഞും പദ്ധതിക്ക് 7,11,46,012 രൂപയും ബിപിഎൽ വിഭാഗക്കാർക്ക് ക്യാൻസർ ചികിൽസയ്ക്ക് 3 ലക്ഷംരൂപവരെ ലഭിക്കുന്ന പദ്ധതിയായ സുകൃതത്തിന് 7,72,64,123 രൂപയും കുടിശിക വരുത്തിയിട്ടുണ്ട്.
Kerala
സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.
അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
സിപിഎം സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടി; കേസെടുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതില്‍ കേസെടുക്കുമെന്ന് പൊലീസ്. സമ്മേളനപരിപാടികള്‍ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. സ്കൂള്‍ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.അതേസമയം, സ്റ്റേജ് കെട്ടാൻ അനുമതി ലഭിച്ചിരുന്നുവെന്ന് സിപിഎം പാളയം ഏരിയ സെക്രട്ടറി പറഞ്ഞു.
Alappuzha
ആലപ്പുഴ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login