ഗർഭിണിക്ക് ചികിൽസ നിഷേധിച്ചു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം ∙ മരിച്ച ഗർഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്നു സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊല്ലം ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്.
സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി മിഥുന്റെ ഭാര്യ മീരയ്ക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്.
പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു ചികിത്സ നിഷേധിച്ചത്. ഒടുവിൽ കൊല്ലം മെഡിക്കൽ കോളജിൽ പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചിട്ട് ആറു ദിവസമായിരുന്നു.

Related posts

Leave a Comment