പട്ടിണിയുടെ ഇന്ത്യൻ തെരുവുകളിലേക്ക് ഫസൽഖാൻ നടത്തുന്ന ഭാരത ദർശനം

പാലക്കാട്‌ : പാലക്കാട്‌ ജില്ലയിലെ പഴമ്പാലക്കോട് സ്വദേശി ഫസൽ ഖാൻ നടത്തുന്ന ഭാരത യാത്ര കൗതുകമാകുന്നു. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായാണ് ഫസൽ യാത്ര നടത്താൻ ഉദ്ദേശിക്കുന്നത്. പ്രധാന നഗരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ഉദ്ദേശത്തിലാണ് യാത്ര നടത്തുന്നത്. ആറ് മാസങ്ങൾക്കു മുൻപ് ഹിമാലയൻ പർവതത്തിന്റെ ഭാഗമായ കേദർകാന്ത ഫസൽ കീഴടക്കി. ആ യാത്രയിൽ നോർത്തിന്ത്യൻ തെരുവുകളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ദുരവസ്ഥ അനുഭവച്ചറിഞ്ഞത് കൊണ്ടാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഫസൽ പങ്ക് വച്ചു. അതിനായി തനിക്ക് കിട്ടുന്ന ശമ്പളം വിനിയോഗിക്കാനാണ് തീരുമാനം.പാലക്കാട്‌ ജില്ലയിലെ തോട്ടുമ്പള്ളയിൽ ഫൈസലിന്റെയും റഷീദയുടെയും മകനാണ് ഫസൽ. നിലവിൽ കണ്ണൂർ എയർപോർട്ടിലെ ജീവനക്കാരനാണ്.

Related posts

Leave a Comment