ട്രാവൻകൂർ ടൈറ്റാനിയത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയ നേതാവിനെ ചെയർമാൻ ആയി നിയമിച്ചിട്ടും 2018 -ൽ ധാരണയായ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം പൂർണമായും നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും , കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കി നഷ്ടത്തിൽ എത്തിക്കാനെ കഴിഞ്ഞുള്ളുവെന്നും , ആഡിറ്റിങ് പൂർത്തിയാക്കാത്തതിന്റെയും, കമ്പനിയെ നഷ്ടത്തിൽ ആക്കിയതിന്റെയും പേരിൽ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം തടഞ്ഞുവെക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, ധാരണയായ ശമ്പള പരിഷ്ക്കരണം ടൈറ്റാനിയം ജീവനക്കാർക്ക് നൽകി കമ്പനിയെ കൂടുതൽ ലാഭത്തിലെത്തിക്കാൻ ശ്രമിക്കണമെന്നും ടൈറ്റാനിയം പ്രൊഡക്ട്സ് ലേബർ യൂണിയന്റെ അറുപത്തിയേഴാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സർക്കാരിനോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു .
യൂണിയൻ പ്രസിഡന്റ് പി.സി .വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനായ സമ്മേളനത്തിൽ, മുൻ ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാർ , എം. വിൻസെന്റ് എം.എൽ.എ വി.ആർ .പ്രതാപൻ ,എ.ജെ.രാജൻ , എം .ജെ .തോമസ് , ടോമി മാത്യു എന്നിവർ പ്രസംഗിച്ചു .
ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരുടെ ധാരണയായ ശമ്പള പരിഷ്കരണം നൽകണമെന്ന് വി.ഡി.സതീശൻ
