News
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹമൈത്രി 2022 ഭവന പദ്ധതിയുടെ താക്കോൽദാനം നടത്തി!
കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ ആദ്യത്തെ വീടിന്റെ താക്കോൽദാനം പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ, ട്രാസ്ക് അംഗം ശ്രീമതി. വാസന്തിക്കു നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലാണ് വീട് നിർമ്മിച്ചു നൽകിയത്. ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അജിതാ സുധാകരന്റെ സാന്നിധ്യത്തിൽ, ട്രാസ്ക് വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ സ്വാഗതവും മുൻകാല ഭാരവാഹികൾ ആയിരുന്ന സ്റ്റീഫൻ ദേവസി, വേണുഗോപാൽ ടി ജി എന്നിവർ ആശംസകളും ശ്രീജിത്ത് നന്ദിയും അറിയിച്ചു. ട്രാസ്ക് മുൻകാല ഭാരവാഹികൾ, അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.
Kerala
നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയം: നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തുള്ള മരത്തിൽ തട്ടിനിൽക്കുകയും വീണ്ടും മറിയുകയായിരുന്നു.
വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.
Featured
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
News
ഗോപൻ സ്വാമിയുടെ മരണം; സമാധി അറ പൊളിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനാൽ സമാധി പൊളിക്കാൻ തീരുമാനം. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.
ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകൻ രാജസേനൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയിൽ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകി.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login