Connect with us
48 birthday
top banner (1)

Kuwait

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനേഴാം വാർഷികം ആഘോഷിച്ചു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പതിനേഴാം വാർഷികം സ്ഥാപകദിനമായ നവംബർ 17ന് സമുചിതമായി ആഘോഷിച്ചു. ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ വെൽഫയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ വേർപിരിഞ്ഞു പോയ അംഗങ്ങളെ അനുസ്മരിക്കുകയുണ്ടായി. 2023 വർഷത്തെ സുവനീർ “സ്മരണിക 2023” ന്റെ പ്രകാശനം മീഡിയ കൺവീനർ വിനീത് വിൽസണിൽ നിന്നും ഏറ്റുവാങ്ങികൊണ്ടു വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്ന ൻ നിർവഹിച്ചു. ട്രാസ്ക് ഭവന പദ്ധതിയായ ‘ഗൃഹമൈത്രി 2022’ ന്റെ താക്കോൽ ദാനചടങ്ങും ട്രാസ്ക് പ്രസിഡൻറ് ആന്റോ അസോസിയേഷൻ അംഗമായ ജയനും, ജയേഷ് മുൻ പ്രസിഡൻറ് ബിവിൻ തോമസിനും പ്രതീകാത്മകമായി കൈമാറി. മീഡിയ വിഭാഗത്തിൻറെ പോന്നോണം 2023 ന്റെ ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും കൈമാറി.


വനിതാ വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിതാ വേദി സെക്രട്ടറി പ്രീന സുദർശൻ, വനിതാ വേദി ജോയിൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ എന്നിവർ ആശംസകൾ പറഞ്ഞു. ട്രഷറർ ശ്രീ. ജാക്സൻ ജോസ് നന്ദി പറഞ്ഞു.മുൻ പ്രസിഡൻറ്മാരും ഭാരവാഹികളും പ്രസിഡൻറ്മാരും ഏരിയ ഭാരവാഹികളും ട്രാസ്ക് കുടുംബാംഗങ്ങളും പതിനേഴാം വാർഷിക ആഘോഷത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ പോപ്പിൻസ് ആസിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിന് യൂണിറ്റ് കൺവീനർ ശ്രീ. ഷാജി ശാമുവൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിൻ കൺവീനർ ശ്രീ സജിമോൻ തോമസ് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് ശ്രീ. അലക്സ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ ബിനിൽ ടി. ഡി. സംഘടനയുടെ പ്രവർത്തന ത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ ഒഴിവിലേക്ക് ശ്രീ. അൽഅമീൻ, ശ്രീമതി ഷമ്നാ അൽ അമീൻ, ശ്രി.ജിതേഷ് രാജൻ, ശ്രീ സ്റ്റാൻലി, ശ്രീ. അനിബാബു, ശ്രീ. ജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു.തുടർന്ന് ട്രഷറർ ശ്രീ. തമ്പി ലൂക്കോസ് സംസാരിച്ചു. ചടങ്ങിൽ പിന്നീട് വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി രഞ്ജന ബിനിൽ സംഘടനയെക്കുറിച്ചും വനിതാവേദിയുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ.അനിൽകുമാർ, സംഘടനാ സെക്രട്ടറി ശ്രീ ലിവിൻ വർഗീസ്, സ്പോട്സ് സെക്രട്ടറി ശ്രീ. റജിമത്തായി, അബ്ബാസിയ യൂണിറ്റ് കൺവീനർ ശ്രീ. ഷാജി സാമുവൽ, മംഗഫ് യൂണിറ്റ് കൺവീനർ ശ്രീ. നൈസാം റാവുത്തർ, സാൽമിയ യൂണിറ്റ് കൺവീനർ ശ്രീ അജയ് നായർ, വനിതാ വേദി ട്രഷറർ ശ്രീമതി ഗിരിജ, ഫെസ്റ്റ് ജന.കൺവിനർ ശ്രീ. ശശികർത്താ, ഡോ. സുബു തോമസ് എന്നിവർ യൂണിറ്റിന് ആശംസകൾ അർപ്പിച്ചു. ശ്രീ രാജുവർഗ്ഗീസ് യോഗത്തിന് നന്ദി പ്രകാശനം നടത്തി.

Advertisement
inner ad
Continue Reading

Kuwait

വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ വർഗീസ് പുതുകുള ങ്ങര ക്ക് ആദരമർപ്പിച്ച് ഒഐസിസി !

Published

on

കുവൈറ്റ് സിറ്റി : പ്രഥമ വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആദരം നൽകി ഒഐസിസി കുവൈറ്റ് സ്വീകരണ സമ്മേളനമൊരുക്കി. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒഐസിസി യുടെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രീ ബി എസ് പിള്ള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതം പറഞ്ഞു. ഒഐസിസി മിഡ്‌ഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിക്ക് തൈക്കണ്ടി നിലവിളക്ക് തെളിയിച്ചുകൊണ്ട് സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുവൈറ്റി ലെയും ഗൾഫ് രജ്ജ്യങ്ങളിലെയും മാത്രമല്ല പ്രവാസി സമൂഹത്തിന്നകമാനം ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര. അദ്ദേഹത്തിന് വീക്ഷണം പ്രഥമ പ്രവാസി പുരസ്‌കാരം നൽകിയത് തീർത്തും ഉചിതയുമായി എന്ന് യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് അഡ്വ: ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. നമ്മുടെ ദേശീയത വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ രാജ്‌ജ്യത്തെ ജനങ്ങളെ ആത്മവിശ്വാസത്തോടെ ഒന്നിപ്പിച്ച്‌ നിർത്തുന്നതിനായി രാഹുൽഗാന്ധി രാജ്ജ്യമാകെ സഞ്ചരിച്ചുകൊണ്ട് അത്യധ്വാനം ചെയ്യുകയാണ്. ഓരോഇന്ത്യക്കാരനും അദ്ദേഹത്തിന് പിന്തുണ നൽകേണ്ട സമയമാണിത്. അദ്ദേഹം തുടർന്നു.

ശ്രീ വർഗീസ് പുതുകുളങ്ങരയെ കുറിച്ചുള്ള പ്രശംസാ പത്രം സുരേഷ് മാത്തുർ അവതരിപ്പിച്ചു. കെഎംസിസി നേതാവ് ഫാസിൽ കൊല്ലം, ഒഐസിസി ഭാരവാഹികളായ മനോജ് ചണ്ണപ്പേട്ട, ജോയ് കരവാളൂർ , ഋഷി ജേക്കബ് എന്നിവർക്ക് പുറമെ സാമൂഹിക പ്രവർത്തകരായ ശ്രീ സിദ്ദിഖ് വലിയകത്ത്, മനോജ് നന്ത്യാലത്ത്, ഡോ. അമീർ അഹമ്മദ് തുടങ്ങിയവരും ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആശംസയുമായെത്തി. വീക്ഷണത്തിന് വേണ്ടി കൃഷ്ണൻ കടലുണ്ടി, വുമൺസ് വിങ്ങിനു വേണ്ടി ഷെറിൻ ബിജു, യുത് വിങ് നു വേണ്ടി ജോബിൻ ജോസ്, വർഗീസ്പോൾ (പോപ്പിൻസ്) തുടങ്ങിയവരും ഹൃദ്യമായ വാക്കുകൾ കൊണ്ട് ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആശംസകളർപ്പിച്ചു. ഒഐസിസി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറി മാരും യൂത്ത് വിങ്, വുമൺസ് വിങ് തുടങ്ങിയ പോഷക സംഘടനകൾക്കു വേണ്ടിയും ശ്രീ വേജസ് പുതുകുളങ്ങരയെ ഹാരാർപ്പണം ചെയ്തു .

Advertisement
inner ad


സഹപ്രവർത്തകരുടെയും ഒഐസിസി അംഗങ്ങളുടെയും പൂർണ്ണമായ പിന്തുണക്കും ആശംസകൾക്കും വികാര നിർഭരമായ വാക്കുകളോട് വര്ഗീസ് പുതുക്കുളങ്ങര സന്തോഷം രേഖപ്പെടുത്തി. ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുമ്പോഴും ആലംബ ഹീനരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകുന്നത് പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യസ് ബാൻഡ് ഒരുക്കിയ ഗാന വിരുന്ന് ഹൃദ്യമായി. ഒഐസിസി സെക്രട്ടറി എം എ നിസ്സാം കൃതജ്ഞത രേഖപ്പെടുത്തി.

Continue Reading

Kuwait

സ്പാർക്ക് എഫ്. സി കുവൈത്ത് ജഴ്സി പ്രകാശനവും സൌഹൃദ മത്സരവും സംഘടിപ്പിച്ചു!

Published

on

കുവൈറ്റ് സിറ്റി : സ്പാർക്ക് എഫ്.സി മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ ജഴ്സിപുറത്തിറക്കി. ജഴ്സിയുടെ പ്രാകാശനവും സൌഹൃദ മത്സരവും സുലൈബിക്കാത്ത് സ്പോർട്സ് അതോറിറ്റി ഗ്രൌണ്ടിൽ നടന്നു. ക്ലബ്ബ് പ്രസിഡണ്ട് അനസ് കോട്ടക്കൽ, ടീം ക്യാപ്റ്റൻ അഷ്കർ എന്നിവർ ചേർന്ന് ഇസ്മായിൽ കാളത്ത് വളപ്പിലിൽ നിന്ന് പുതിയ ജഴ്സി ഏറ്റുവാങ്ങി. തുടർന്ന് നടന്ന സൌഹൃദ മത്സരത്തിൽ കെഎംസിസി തൃത്താല ടീമിനെ തോൽപ്പിച്ച് സ്പാർക്ക് എഫ്.സി വിജയികളായി. ചടങ്ങിൽ കുവൈത്തിലെ കലാകായിക- സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Continue Reading

Featured