Connect with us
48 birthday
top banner (1)

Kerala

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച ​ഗതാ​ഗത മന്ത്രി രാജി വയ്ക്കണം: വി.ഡി. സതീശൻ

Avatar

Published

on

തിരുവനന്തപുരം: എ.ഐ ക്യാമറയ്ക്ക് ശേഷം അപകടങ്ങൾ കുറഞ്ഞെന്ന വാദം . അഴിമതി മറച്ച് വയ്ക്കാൻ സർക്കാർ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗതാഗതമന്ത്രി രാജിവയ്ക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം ആവർത്തിച്ചത് കൂടാതെ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ല. ഗതാഗതമന്ത്രി രാജിവച്ചൊഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement
inner ad

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ ഗതാഗതമന്ത്രി സഭയിൽ നൽകിയ മറുപടി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാൽ കുരുക്കാത്ത കള്ളം ആവർത്തിച്ചുകൊണ്ടിരുന്നത്. നിയമസഭാ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം ജൂണിൽ 3714 അപകടങ്ങളും ഈ വർഷം ജൂണിൽ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 254 അപകടങ്ങൾ കൂടുതലായി ഉണ്ടായി. 2022 ഓഗസ്റ്റിൽ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോൾ ഈ വർഷം ഓഗസ്റ്റിൽ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്തുതകൾ ഇതായിരിക്കെ കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
എ.ഐ ക്യാമറയുടെ പേരിൽ നടന്ന കൊള്ള മറച്ചുവയ്ക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായെന്ന വ്യാജ പ്രചരണം സർക്കാർ ബോധപൂർവം നടത്തുന്നത്. അഴിമതിയിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നൽകാനോ നടപടികൾ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സർക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുർബലപ്പെടുത്തുകയെന്ന ഗൂഡലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകൾ നിർമ്മിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

Published

on

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.തൃശൂർ കയ്പമംഗലം സിപിഎം ലോക്കല്‍ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്.

നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

Published

on

തിരുവനന്തപുരം: കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും മന്ത്രി പരിഗണിച്ചില്ലെന്നും പേരിനുവേണ്ടി മാത്രമാണ് ചർച്ച നടത്തിയതെന്നും സമരക്കാർ പറഞ്ഞു. എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടതായും ഉപദേശം മാത്രമാണ് നല്‍കിയതെന്നും മന്ത്രിയുമായി ചർച്ചയില്‍ പങ്കെടുത്ത സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഒരുഫോർമുല എങ്കിലും മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന തരത്തിലാണ് മരന്തി പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.

അതേസമയം ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്‌എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
മറിച്ച്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് എന്‍എച്ച്‌എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി.ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്‌എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

കൊല്ലം താന്നിയിലെ കൂട്ട ആത്മഹത്യ; സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ്

Published

on

കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി.താന്നി ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പൊലീസ് പറ‍ഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച്‌ അറിയിച്ചു. അയല്‍വാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണൻ ഉള്‍പ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.

Advertisement
inner ad
Continue Reading

Featured