ബസ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ ; വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു

പാലക്കാട് : സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് ശബരിമല മകരവിളക്കിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മകരവിളക്കിന് ശേഷം ബസ് ചാർജ് വർധിപ്പിക്കുമെന്നും ഒപ്പം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി ഇത് സംബന്ധിച്ച്‌ ഇന്ന് ചർച്ച നടക്കും. എന്നാൽ, യാത്ര നിരക്കിൽ വർദ്ധനവ് വരുത്തുമ്ബോൾ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തരുതെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്.തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസുടമകൾ.

Related posts

Leave a Comment