പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകളെ പമ്പയിൽ തടഞ്ഞുവച്ചു. ഉന്നതതല ചർച്ചയ്ക്കു ശേഷം ഇവരെ സന്നിധാനത്തേക്കു കടത്തിവിട്ടു. ട്രാൻസ്ജെൻഡേഴ്സ് സംഘത്തിന് ശബരിമല ദർശനത്തിന് അനുമതി ലഭിച്ചതോടെ മൂന്നു മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായി. സംഘം മലകയറ്റം തുടങ്ങി.
ഇന്നു പുലർച്ചെയാണ് ദമ്പതികളടക്കമുള്ള ട്രാൻസ് ജെൻഡറുകൾ പമ്പയിലെത്തിയത്. ഇവർ അൻപതു വയസിൽ താഴെയുള്ള യുവതികളാണെന്ന നിഗമനത്തിൽ പമ്പയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതിയില്ലെങ്കിലും ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിൽ അത്തരം നിർദേശങ്ങളുണ്ടായിരുന്നില്ല. ഇതാണ് അവരെ തടഞ്ഞുവയ്ക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. ട്രാൻസ് ദമ്പതികളടക്കമുള്ള ആറംഗ സംഘത്തെയാണ് പമ്പയിൽ പോലീസ് തടഞ്ഞത്
സംഘത്തിലുള്ള ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ രണ്ട് പേരെ കടത്തിവിടാനാകില്ലെന്ന് പോലീസ് താക്കീത് നൽകി. ഇവരാണ് ട്രാൻസ്ജെൻഡറുകളെന്നു പിന്നീട് വ്യക്തമായി. മറ്റുളളവർക്ക് മല കയറാമെന്നും പോലീസ്. എന്നാൽ, സംഘത്തിന്റെ പരാതിയെത്തുടർന്ന് ഉന്നത പൊലീസ് ഇടപെട്ട് ഇവർക്കു സന്നിധാനത്തേക്കു പോകാനുള്ള അനുമതി നൽകുകയായിരുന്നു.
ട്രാൻസ്ജെൻഡറുകൾക്ക് ശബരിമല ദർശനത്തിന് അനുമതി
