കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് തമിഴ്നാട്ടിൽ പാളംതെറ്റി

ധര്‍മപുരിഛ കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പുര്‍ സ്പെഷല്‍ എക്സ്പ്രസ് (07390) തമിഴ്നാട് ധര്‍മപുരിക്ക് സമീപം ഓമല്ലൂരിൽ പാളം തെറ്റി. ഇന്നലെ പുലര്‍ച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. എസി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകരുകയും സീറ്റുകള്‍ ഇളകി മാറുകയും ചെയ്തിട്ടുണ്ട്. സേലം-ബെംഗളൂരു റൂട്ടില്‍ മുത്തംപട്ടി, ശിവദി സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച വൈകിട്ടാണ് ട്രെയിൻ കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.

Related posts

Leave a Comment