ട്രെ​യി​നി​ല്‍​ നാ​ലുകി​ലോ ക​ഞ്ചാ​വ് ഉപേക്ഷിച്ച നിലയില്‍

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും ട്രെ​യി​നു​ക​ളി​ലുമായി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു കി​ലോ ക​ഞ്ചാ​വ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . പ​ട്ടാമ്പി എ​ക്സൈ​സ് റേ​ഞ്ച്, എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ, ആ​ർ.​പി.​എ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പിടികൂടിയ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി സ്​​റ്റേ​ഷ​നി​ലെ​ത്തി​യ വെ​സ്​​റ്റ്​ കോ​സ്​​റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് കഞ്ചാവ് കണ്ടെത്തിയത് .ര​ണ്ട് ക​ട​ലാ​സ് പെ​ട്ടി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലായിരുന്നു. അതേസമയം പ​രി​ശോ​ധ​ന ക​ണ്ട് കൊ​ണ്ടു​വ​ന്ന​വ​ർ ഉ​പേ​ക്ഷി​ച്ച്‌ സ്ഥ​ലം വി​ട്ട​താ​കാ​മെ​ന്നാണ് എക്സൈസ് നി​ഗമനം.

Related posts

Leave a Comment