ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്, നിരക്ക് പഴയപടി, പാസഞ്ചർ, സീസൺ ടിക്കറ്റുകൾ പുനസ്ഃസ്ഥാപിച്ചു

മുംബൈ: രാജ്യത്ത് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്. കോവിഡ് ഇളവുകൾ വന്നപ്പോൾ ഏർപ്പെടുത്തിയ സ്പെഷ്യൽ സർവീസൂകളെല്ലാം പഴയ ട്രെയ്ൻ നമ്പർ ഉൾപ്പെടുത്തി കോവിഡിനു മുൻപത്തെ നിലയിലേക്കു പുനഃസ്ഥാപിക്കാനാണ് റെയിൽവേ ബോർഡ് വിവിധ മേഖലാ കൊമേഴ്സ്യൽ മാനെജർമാർക്ക് ഉത്തരവ് നല്കിയത്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. സോഫ്റ്റ്വേറുകളിൽ മാറ്റം വരുത്തിയ ശേഷം സർവീസുകൾ പഴയതു പോലെ പുനസ്ഥാപിക്കും. ഇതോടെ, ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന പാസഞ്ചർ സർവീസുകളെല്ലാം പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകളും അനുവദിക്കും.
ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്, നിരക്ക് പഴയപടി, പാസഞ്ചർ, സീസൺ ടിക്കറ്റുകൾ പുനസ്ഃസ്ഥാപിച്ചു.

Related posts

Leave a Comment