ആന്ധ്രയിൽ ട്രെയ്ൻ ​ഗതാ​ഗതം തടസ്സപ്പെട്ടു, കേരളത്തിലേക്കും മുടക്കം

കൊച്ചി: സൗത്ത് സെൻട്രൽ റെയിൽവേയിൽ മഴയും വെള്ളപ്പൊക്കവും കാരണം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്രയിൽ
നിരവധി ട്രെയ്നുകൾ റദ്ദാക്കി.കേരളത്തിലേക്കുള്ള സർവീസുകളും മുടങ്ങി. ധൻബാദ് – ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തു.

വെള്ളിയാഴ്ച(20.11.21) ധനബാദിൽ നിന്ന് പുറപ്പെട്ട (13351) ധൻബാദ് – ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്സ്പ്രസ്, റൂർക്കെല സ്റ്റേഷനിൽ യാത്ര അവസിപ്പിച്ചു. ധൻബാദ് – ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തു. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് ക്യാൻസൽ ചെയ്‌തിട്ടുണ്ട്‌.

ഇന്ന്(21.1121) പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ.

13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി ബൊക്കാറോ എക്സ്പ്രസ്.

  1. 16352 നാഗർകോവിൽ ജംഗ്ഷൻ – മുംബൈ CSMT ബൈ വീക്ക്ലി എക്സ്പ്രസ്.
  2. 12512 കൊച്ചുവേളി – ഗോരക്പൂർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്.
  3. 17229 തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്.
  4. 18190 എറണാകുളം – ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്.
  5. 22620 തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്.
  6. 18189 ടാറ്റാനഗർ – എറണാകുളം ദ്വൈവാര എക്സ്പ്രസ്.
    മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നു.

തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Related posts

Leave a Comment