ഗതാഗത നിയമലംഘനം ; കിട്ടാനുള്ളത് 52 കോടിയിലധികം

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് മോട്ടോർവാഹനവകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി കിട്ടാനുള്ളത് 52.30 കോടിരൂപ. വലിയ കുടിശ്ശികയുള്ളവർക്കെതിരേ ജപ്തി നടപടി സ്വീകരിക്കുകയാണ് അധികൃതർക്ക് മുന്നിലുള്ള മാർഗ്ഗം.നാലര ലക്ഷത്തോളം വാഹനങ്ങൾ പിഴ അടയ്ക്കാതെ നിയമലംഘനം തുടരുന്നുണ്ട്. പിഴ അടയ്ക്കാതെ ഈ വാഹന ഉടമകൾ നിയമലംഘനം തുടരുന്ന അവസ്ഥയാണ്. തുടർച്ചയായ നിയമലംഘനങ്ങൾ കണക്കിലെടുത്ത് രജിസ്‌ട്രേഷൻ റദ്ദാക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകാം. എന്നാൽ കേസുകളുടെ എണ്ണം കൂടുതലായതിനാൽ അതും സാധിക്കില്ല.ഓൺലൈൻ സംവിധാനമായ ഇ- ചെലാൻ വഴി പിഴ അടയ്ക്കാവുന്ന വിവരം ഡ്രൈവർമാർക്കും വാഹനയുടമകൾക്കും അറിയാത്തതും പിഴ അടയ്ക്കാൻ വൈകിക്കുന്നു. പിഴ കുടിശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തിൽ ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹന ഉടമകൾ ഉൾപ്പെടെയുള്ളവർ പിഴ അടക്കാതെ ഇരിക്കുകയാണ്.

Related posts

Leave a Comment